പുതിയ മേഖലകളിലേക്ക് പണമൊഴുക്ക്
ഓഹരി, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷ്വറന്‍സ് നിക്ഷേപകരുടെ ചുവടുമാറ്റം
കൊച്ചി: ഉയര്‍ന്ന വരുമാനം ലക്ഷ്യമിട്ട് ചെറുകിട ഉപഭോക്താക്കള്‍ ഓഹരി, സ്വര്‍ണം അടക്കമുള്ള വിപണികളിലേക്ക് പണമൊഴുക്കിയതോടെ രാജ്യത്തെ ബാങ്കുകളുടെ നിക്ഷേപ സമാഹരണം കിതക്കുന്നു. ഒന്‍പത് പൊതുമേഖലാ ബാങ്കുകളുടെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നിക്ഷേപ സമാഹരണത്തിലെ വളര്‍ച്ചാ നിരക്ക് കുത്തനെ താഴ്ന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ പി.എന്‍.ബിയുടെ നിക്ഷേപങ്ങളില്‍ ഇക്കാലയളവില്‍ 8.5 ശതമാനം വര്‍ദ്ധന മാത്രമാണുണ്ടായത്.
ബാങ്ക് ഒഫ് ഇന്ത്യ 13.8 ശതമാനവും കനറാ ബാങ്ക് 11.7 ശതമാനവും യൂണിയന്‍ ബാങ്ക് 3.5 ശതമാനവും വളര്‍ച്ചയാണ് നിക്ഷേപങ്ങളില്‍ നേടിയത്. അതേസമയം വായ്പാ വിതരണത്തില്‍ ബാങ്കുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ബാങ്ക് ഒഫ് ഇന്ത്യ 18.4 ശതമാനവും കനറാ ബാങ്ക് 18 ശതമാനവും യുകോ ബാങ്ക് 21.3 ശതമാനവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 28.8 ശതമാനവും വായ്പകളില്‍ വളര്‍ച്ച നേടി.
നിക്ഷേപ വളര്‍ച്ചയുടെ വേഗം കുറഞ്ഞതോടെ വായ്പാ-നിക്ഷേപ അനുപാതം (Credit-Deposit Ratio) ഉയര്‍ന്നു. ഈ പ്രവണത തുടര്‍ന്നാല്‍ ബാങ്കുകള്‍ അധിക നിക്ഷേപം ആകര്‍ഷിക്കാന്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും.
നിക്ഷേപ സമാഹരണത്തിലെ വെല്ലുവിളി
ഓഹരി വിപണിയിലേക്ക് പണമൊഴുക്ക്
മ്യൂച്വല്‍ ഫണ്ട്, എസ്.ഐ.പി ജനപ്രീതി
സ്വര്‍ണ, വെള്ളി വിലയിലെ കുതിപ്പ്
ഇന്‍ഷ്വറന്‍സ്, മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍
വായ്പയിലെ വളര്‍ച്ച
സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ - 28.8%
യുകോ ബാങ്ക് - 21.3%
പഞ്ചാബ് ആന്‍ഡ് സിന്‍ഡ് - 19.5%
ബാങ്ക് ഒഫ് ഇന്ത്യ - 18.4%
കനറാ ബാങ്ക് - 18%
ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ ഇന്ത്യയിലെ മൊത്തം നിക്ഷേപം
എസ്.ഐ.പി - 91,000 കോടി രൂപ
വിവിധ മ്യൂച്വല്‍ ഫണ്ടുകള്‍ - 1,66,000 കോടി രൂപ
പ്രത്യാഘാതം
1. ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തിന് ചെലവേറും
2. ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കും
3. വിപണിയിലെ ധന ലഭ്യതയില്‍ സമ്മര്‍ദ്ദമേറും
കേരളത്തിലെ ബാങ്കുകളിലെ മൊത്തം നിക്ഷേപം - 10,62,694 കോടി രൂപ
കേരളത്തിലും മാറ്റം
കേരളത്തിലെ മ്യൂച്വല്‍ ഫണ്ടുകളിലെ നിലവിലെ നിക്ഷേപം 95,000 കോടി രൂപയാണ്. അഞ്ച് വര്‍ഷം മുന്‍പ് 40,000 കോടി രൂപയ്ക്ക് താഴെയായിരുന്നു ഇത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |