SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

360 കോടി ഡോളർ കരാറുമായി വോഡഫോൺ ഐഡിയ

vi

കൊച്ചി: വോഡഫോൺ ഐഡിയയ്ക്ക് അടുത്ത മൂന്നു വർഷത്തേക്ക് നെറ്റ്‌വർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യാൻ നോക്കിയയും എറിക്‌സണും സാംസംഗുമായി 360 കോടി ഡോളറിന്റെ കരാറായി. അടുത്ത മൂന്ന് വർഷത്തേക്ക് 660 കോടി ഡോളറിന്റെ പുതുക്കൽ നടപടികളിലേക്കുള്ള കമ്പനിയുടെ മൂലധന നിക്ഷേപ നീക്കങ്ങളിലെ ആദ്യ ചുവടു വെപ്പാണ് ഈ ഇടപാട്. 4ജി സേവനം കമ്പനിയുടെ നിലവിലുള്ള ദീർഘകാല പങ്കാളികളായ നോക്കിയ, എറിക്‌സൺ എന്നിവരുമായുള്ള സഹകരണം തുടരുന്നതോടൊപ്പം സാംസംഗിനെ പുതിയ പങ്കാളിയാക്കി. മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഏറ്റവും അത്യാധുനിക ഉപകരണങ്ങൾ വേഗത്തിൽ ലഭിക്കാൻ ഈ കരാറുകൾ കമ്പനിയെ സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360