
ന്യൂഡൽഹി: മുൻനിര ക്രെഡിറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ചെക്ക് ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്കായി കൈകോർക്കുന്നു. ചെക്ക് ഉപയോക്താക്കൾക്ക് 2x ചെക്ക് ചിപ്സ് (ലോയൽറ്റി പോയിന്റുകൾ) നേടാനുള്ള അവസരം ലഭിക്കും. സമ്പാദിക്കുന്ന ഓരോ ചെക്ക് ചിപ്പിനും, ഉപയോക്താക്കൾക്ക് ചെക്കിൽ 10 രൂപ വിലയുള്ള ഡിസ്കൗണ്ട് വൗച്ചറുകൾ ലഭിക്കും. ടിവി, ഫ്രിഡ്ജ്, മൊബൈലുകൾ, മറ്റ് നിരവധി വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെ 12ലധികം വിഭാഗങ്ങളിലായി ബിഗ് ബില്യൺ ഡേയ്സ് വില്പനയിൽ ഈ ഡിസ്കൗണ്ട് വൗച്ചറുകൾ റിഡീം ചെയ്യാം.
ഈ പങ്കാളിത്തത്തിലൂടെ, ബിഗ് ബില്യൺ ഡേ വൗച്ചറുകളിൽ എക്സ്ട്രാ ചിപ്പുകൾ നൽകി വലിയ തുക ലാഭിക്കുന്നതിനുള്ള അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ചെക് സി.ഇ.ഒയും സ്ഥാപകനുമായ ആദിത്യ സോണി പറഞ്ഞു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |