SignIn
Kerala Kaumudi Online
Thursday, 22 October 2026 9.27 PM IST

റോൾസ് റോയ്‌സ് കള്ളിനൻ സീരീസ് ഇന്ത്യയിൽ

rolls

കൊച്ചി: റോൾസ് റോയ്‌സ് മോട്ടോർ കാർസിന്റെ ഏറ്റവും പുതിയ ആഡംബര എസ്.യു.വി കള്ളിനൻ സീരീസ് II ഇന്ത്യയിൽ ആദ്യമായെത്തുന്നു. "കള്ളിനൻ സീരീസ് II-ൻ്റെ ഇന്ത്യയിലെ അരങ്ങേറ്റം ഏഷ്യ പസഫിക് മേഖലയിൽ റോൾസ് റോയ്‌സിന്റെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2018ൽ ആദ്യം അവതരിപ്പിച്ചതു മുതൽ ഈ കാറിന് യുവാക്കളും വൈവിദ്ധ്യമാർന്നതുമായ ‌ഏറെ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റോൾസ് റോയ്സ് മോഡൽ കൂടിയാണ് കള്ളിനൻ.

കസ്‌റ്റമൈസ് ചെയ്യാം

ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഈ മോഡൽ കസ്റ്റമൈസ് ചെയ്യാനുള്ള അവസരങ്ങളുണ്ടെന്ന് റോൾസ് റോയ്സ് മോട്ടോർ കാർസ് ഏഷ്യ-പസഫിക് റീജിയണൽ ഡയറക്ടർ ഐറിൻ നിക്കെയ്ൻ പറഞ്ഞു. പ്രതീക്ഷകളെ മറികടന്നുള്ള കള്ളിനന്റെ വിജയവും ലോകത്ത് എല്ലായിടത്തും ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച അവിശ്വനീയമാംവിധം മികച്ച സ്വീകരണവും കണക്കിലെടുത്ത് ഈ റോൾസ് റോയ്സ് എസ്‌.യു.വിയുടെ പുതിയ പതിപ്പ് വളരെ സൂക്ഷ്മ ശ്രദ്ധയോടെയാണ് ഒരുക്കിയിരിക്കുന്നത്. റോൾസ് റോയ്‌സ് മോട്ടോർ കാർസ് ചെന്നൈയിലും ന്യൂഡൽഹിയിലുമാണ് കള്ളിനന്റെ പുതിയ മോഡലുകൾ ലഭ്യമാകുക.

രണ്ട് കളർ വേരിയന്റുകൾ

കള്ളിനൻ സീരീസ് II, ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II എന്നീ രണ്ട് വേരിയന്റുകളാണുള്ളത്.

വില 10.50 കോടി രൂപ മുതൽ

കള്ളിനൻ സീരീസ് IIന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 10.50 കോടി രൂപ മുതലാണ്. ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II-ന്റെ വില ആരംഭിക്കുന്നത് 12.25 കോടി രൂപ മുതലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360