SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്

industrial

കൊച്ചി: ആഗസ്റ്റിൽ രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക 0.1 ശതമാനമായി ഇടിഞ്ഞു. ജൂലായിൽ വ്യവസായ ഉത്പാദനത്തിൽ 4.7 ശതമാനം വർദ്ധന നേടിയിരുന്നു. ഖനന, വൈദ്യുതി ഉത്പാദന മേഖലകളിലെ തളർച്ചയാണ് പ്രധാനമായും തിരിച്ചടിയായത്. മാനുഫാക്ചറിംഗ് മേഖലയിലെ ഉത്പാദനത്തിലും കനത്ത ഇടിവ് ദൃശ്യമായി. ഖനന മേഖലയിലെ ഉത്പാദനം ജൂലായിൽ 4.3 ശതമാനം ഇടിഞ്ഞു. ജൂലായിൽ ഖനന രംഗത്ത് 3.8 ശതമാനം വളർച്ചയാണുണ്ടായത്. വൈദ്യുതി ഉത്പാദനത്തിൽ 3.7 ശതമാനം കുറവുണ്ടായി. മാനുഫാക്‌ചറിംഗ് മേഖലയിലെ ഉത്പാദന വളർച്ച ജൂലായിലെ 4.4 ശതമാനത്തിൽ നിന്നും ആഗസ്‌റ്റിൽ ഒരു ശതമാനമായി കുറഞ്ഞു.

ഏപ്രിൽ മുതൽ ആഗസ്‌റ്റ് വരെയുള്ള അഞ്ച് മാസത്തിൽ വ്യാവസായിക ഉത്പാദനത്തിൽ 4.2 ശതമാനം വളർച്ചയാണുണ്ടായത്. മുൻവർഷം ഇതേകാലയളവിൽ വളർച്ച 6.2 ശതമാനമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360