
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഫ്ലാഷ്ചാർജ് എനർജി സൊല്യൂഷൻസ് കേരളത്തിൽ 40 ഇലക്ട്രിക് സൂപ്പർചാർജറുകൾ സ്ഥാപിക്കുന്നു. 180 കിലോവാട്ട് ശേഷിയുള്ള അതിവേഗ ചാർജറുകൾ ചാർജ്മോഡുമായി സഹകരിച്ചാണ് ആരംഭിക്കുന്നത്. ഫ്ലാഷ്ചാർജ് എനർജി സൊല്യൂഷൻസിന്റെ ആദ്യ പ്രോജക്ടാണിത്. ഇലക്ട്രിക് വാഹനയുടമകൾക്ക് എളുപ്പത്തിൽ വാഹനങ്ങൾ ചാർജ് ചെയ്യാനാകും. ചാർജിംഗ് സ്റ്റേഷനുകളിൽ സോളാർ സംവിധാനമുണ്ടാകുമെന്ന് ഫ്ലാഷ്ചാർജ് സി.ഇ.ഒ രാജേഷ് നായർ ചാർജ്മോഡിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ എം.രാമനുണ്ണി എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |