SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

പി.എൻ.ബി സൈബർ സെക്യൂരിറ്റി ഹാക്കത്തോൺ

pnb

ന്യൂഡൽഹി: അപകടകരമായി ഉയരുന്ന സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് രാജ്യത്തെ മുൻനിര പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ആദ്യത്തെ സൈബർ സുരക്ഷാ ഹാക്കത്തോൺ "മാൽവെയറിനെതിരെയുള്ള കോഡ്" എന്ന പ്രമേയവുമായി ആരംഭിച്ചു. പി.എൻ.ബി സൈബർ സെക്യൂരിറ്റി ഹാക്കത്തോൺ 2024-25 ധനമന്ത്രാലയത്തിന്റെ മാർഗനിർദേശത്തിലാണ് നടക്കുന്നത്,

മാൽവെയറുകളുടെ ഭീഷണി നേരിടാനും രാജ്യത്തിന്റെ സൈബർ സുരക്ഷ പ്രതിരോധം ശക്തിപ്പെടുത്താനും ഇന്ത്യയിലുടനീളമുള്ള ഇന്നവേറ്റേഴ്‌സ്, ഗവേഷകർ, അക്കാഡമിക് വിദഗ്ദ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാൻ ഈ ഹാക്കത്തോൺ ലക്ഷ്യമിടുന്നു. ഈ ഹാക്കത്തോണിന്റെ പ്രധാന ഫോക്കസ് മേഖലകളിൽ ഇന്റലിജൻസ്-പവേർഡ് മാൽവെയർ കണ്ടെത്തലും നീക്കം ചെയ്യലും, തത്സമയ ഭീഷണി നിരീക്ഷണവും ലഘൂകരണവും, റാൻസംവെയർ റിസൈലൻസ് സൊല്യൂഷനുകളും അടുത്ത തലമുറ ആൻ്റിവൈറസ് ടൂളുകളും ഉൾപ്പെടുന്നു

വിജയികൾക്ക് 11 ലക്ഷം രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾക്ക് പുറമേ, നിർണായകമായ സൈബർ സുരക്ഷാ വെല്ലുവിളികൾ പരിഹരിക്കാനും വിജയകരമായ പരിഹാരങ്ങൾ പി.എൻ.ബിയുമായി വിന്യസിക്കാനും അവസരം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360