
തിരുവനന്തപുരം:ഫെബ്രുവരി അഞ്ചിന് നറുക്കെടുപ്പ് നടക്കുന്ന 20കോടി രൂപ ഒന്നാം സമ്മാനവും 20 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനവും നൽകുന്ന ക്രിസ്മസ്, നവവത്സര ബമ്പർ ലോട്ടറിക്ക് വൻ വിൽപ്പന.രണ്ടാഴ്ചയ്ക്കുള്ളിൽ ഇരുപത് ലക്ഷത്തിലേറെ ടിക്കറ്റാണ് വിറ്റഴിച്ചത്.ഡിസംബർ 17നാണ് വിൽപ്പന തുടങ്ങിയത്. പാലക്കാട് ജില്ലയിൽ 4.32ലക്ഷം ടിക്കറ്റാണ് വിറ്റത്. തിരുവനന്തപുരത്ത് 2.34ലക്ഷവും തൃശ്ശൂരിൽ 2.14ലക്ഷം ടിക്കറ്റും വിറ്റു. 400 രൂപയാണ് ടിക്കറ്റ് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |