SignIn
Kerala Kaumudi Online
Thursday, 22 October 2026 10.22 PM IST

ഒരുലക്ഷം കിലോമീറ്റർ വാറന്റിയുമായി റെനോ ഇന്ത്യ

renau

കൊച്ചി: റെനോ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ ഉപഭോക്താക്കൾക്കായി മൂന്നുവർഷം, അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറന്റി എല്ലാ മോഡൽ വാഹനങ്ങൾക്കും പ്രഖ്യാപിച്ചു. ജനുവരി ഒന്നിന് നിലവിൽ വന്ന വാറന്റി എല്ലാ മെക്കാനിക്കൽ, ഇലക്ട്രിക്കൽ തകരാറുകൾക്കും മെറ്റീരിയൽ, വർക്ക്മാൻഷിപ്പുകൾക്കും നിർമ്മാണ തകരാറുകൾക്കും ബാധകമാണ്.

ഉപഭോക്താവ് ആദ്യം എന്ന സമീപനത്തെ കൂടുതൽ ശക്തിപ്പെടുത്തി റെനോ ഏഴുവർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത എക്സ്റ്റൻഡഡ് വാറന്റി പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു. ഇത് സ്റ്റാൻഡേർഡ് വാറന്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും വാങ്ങാം. സ്റ്റാൻഡേർഡ്, എക്സ്റ്റൻഡഡ് വാറന്റി പ്രോഗ്രാമുകളിൽ ഒരുപോലെ അപകടത്തിൽപ്പെടുന്ന വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുന്നതുൾപ്പെടെ 24 മണിക്കൂർ റോഡ്‌സൈഡ് അസിസ്റ്റൻസ് സൗജന്യമായി നൽകുന്നു.

വാങ്ങുന്ന എല്ലാ വാഹനങ്ങൾക്കും മൂന്നുവർഷത്തെ സ്റ്റാൻഡേർഡ് വാറന്റി അവതരിപ്പിക്കുന്നതോടെ നടപ്പുവർഷം കാറുകളുടെ ഗുണനിലവാരത്തിലുള്ള ആത്മവിശ്വാസവും ഉടമസ്ഥാവകാശ അനുഭവം ഉയർത്തുന്നതിനുള്ള അർപ്പണബോധവും ഉറപ്പിക്കുകയാണെന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വെങ്കട്ട്‌റാം എം പറഞ്ഞു.

വാറന്റി ഇങ്ങനെ

നാലു വർഷം, അഥവാ 1,00,000 കിലോമീറ്റർ

അഞ്ചുവർഷം, അഥവാ 1,20,0000 കിലോമീറ്റർ

ആറുവർഷം, അഥവാ 1,40,000 കിലോമീറ്റർ

ഏഴുവർഷം, അഥവാ പരിധിയില്ലാത്ത കിലോമീറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RENAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360