SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

സംസ്ഥാന സർക്കാരും കോഴ്‌സിറയും കൈകോർക്കുന്നു

coursira

തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷൻ സംസ്ഥാനത്തെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നതിന് മുൻനിര ആഗോള ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമായ കോഴ്‌സിറയുമായി കൈകോർക്കുന്നു. കണമൂല ജോൺ കോക്‌സ് എൻജിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. വിപണിയിൽ ഏറെ ഡിമാൻഡുള്ള 17 തരം ഡിജിറ്റൽ ജോലികൾക്കായി 60,000 യുവജനങ്ങൾക്ക് ഈ വർഷം നൈപുണ്യ പരിശീലനം നൽകുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. 2026ൽ 30 ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം നൽകുകയും 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കേരള നോളജ് ഇക്കണോമി മിഷന്റെ സുപ്രധാന പദ്ധതിയുടെ ഭാഗമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360