SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

ജീവിത സുരക്ഷയ്ക്കൊപ്പം വരുമാന വളർച്ചയുമായി എൻ.പി.എസ്

logo

ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനായി പെൻഷൻ വരുമാനം ലഭ്യമാക്കുന്നതിനൊപ്പം ഉയർന്ന മൂലധന നേട്ടവും പ്രദാനം ചെയ്യുന്ന നാഷണൽ പെൻഷൻ സിസ്‌റ്റം (എൻ.പി.എസ്) ആദായ നികുതി ഇളവ് നേടാൻ മികച്ച മാർഗമാണ്. ആദായ നികുതി നിയമത്തിലെ പുതിയ മാറ്റങ്ങൾ എൻ.പി.എസിനെ നിക്ഷേപകർക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. ഒന്നര ലക്ഷം രൂപ വരെയുള്ള ജീവനക്കാരന്‌റെ അല്ലെങ്കിൽ പെൻഷൻ സ്കീം ഉടമയുടെ അടവിന് സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഇതുകൂടാതെ സെക്ഷൻ 80 സിസിഡി(1ബി) പ്രകാരം അധികമായി അടക്കുന്ന 50,000 രൂപയ്ക്കു വരെ അധിക ഇളവും ലഭിക്കും. ഇനി ജീവനക്കാരൻ‌റെ പേരിൽ തൊഴിൽ ഉടമ എൻ.പി.എസിലേക്ക് അടയ്ക്കുന്ന അടിസ്ഥാന ശബളത്തിന്‌റെ 10ശതമാനം വരെയുള്ള വിഹിതത്തിനും നികുതി ഇളവ് നേടാനാകും. ആദായ നികുതി കണക്കാക്കുന്നതിൽ പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നവർക്ക് തൊഴിലുടമയുടെ വിഹിതമായി അടിസ്ഥാന ശബളത്തിന്‌റെ 14 ശതമാനം വരെ ഇളവ് നേടാനാകും.

കഴിഞ്ഞ 5 വർഷമായി പ്രതിവർഷം ശരാശരി 7.5 ശതമാനം മുതൽ 16.9 ശതമാനം വരെ ലാഭം എൻ.പി.എസിലെ നിക്ഷേപകർക്ക് ലഭിക്കുന്നുണ്ട്. ഓഹരി, കടപ്പത്ര വിപണികളുടെ മികച്ച പ്രകടനമാണ് എൻ.പി.എസുകൾക്ക് പ്രിയം വർദ്ധിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360