SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

വി.​ഐ.​ടി​യും​ ​ആ​ർ.​ഐ.​ടി​യും ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ​ ​ഒ​പ്പു​വ​ച്ചു

vit

ചെ​ന്നൈ​:​ ​വെ​ല്ലൂ​ർ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒഫ് ​ടെ​ക്നോ​ള​ജി​ ​(​വി.​ഐ.​ടി​)​ ​സം​ഘ​ടി​പ്പി​ച്ച​ ​ഡാ​റ്റാ​ ​സ​യ​ൻ​സ് ​ഉ​ച്ച​കോ​ടി​ 2025​ൽ​ ​വ​ച്ച് ​വെ​ല്ലൂ​ർ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നോ​ള​ജി​യും​ ​യു.​എ​സ്.​എ​യി​ലെ​ ​റോ​ച്ച​സ്റ്റ​ർ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നോ​ള​ജി​യും​ ​(​ആ​‌​ർ.​ഐ.​ടി​)​ ​ത​മ്മി​ൽ​ ​എ​ട്ട് ​സു​പ്ര​ധാ​ന​ ​ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ​ ​ഒ​പ്പു​വ​ച്ചു.​
​ആ​ർ.​ഐ.​ടി​ ​അ​സോ​സി​യേ​റ്റ് ​പ്രോ​വോ​സ്റ്റ് ​ഫോ​ർ​ ​ഇ​ന്റ​‌​ർ​നാ​ഷ​ണ​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​​​ഗ്ലോ​ബ​ൽ​ ​പ്രോ​​​ഗ്രാം​സ് ​ഡോ.​ജെ​യിം​സ് ​മ​യേ​ഴ്സി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​വെ​ല്ലൂ​ർ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്‌​നോ​ള​ജി​ ​സ്ഥാ​പ​ക​നും​ ​ചാ​ൻ​സ​ല​റു​മാ​യ​ ​ഡോ.​ജി.​വി​ശ്വ​നാ​ഥ​ൻ,​ ​ ​റോ​ച്ച​സ്റ്റ​ർ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നോ​ള​ജി​ ​പ്രൊ​വോ​സ്റ്റും​ ​അ​ക്കാ​ഡ​മി​ക് ​അ​ഫ​യേ​ഴ്‌​സ് ​സീ​നി​യ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​യ​ ​ഡോ.​ ​പ്ര​ഭു​ ​ഡേ​വി​ഡ് ​എ​ന്നി​വ​‌​രാ​ണ് ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പു​വ​ച്ച​ത്.​ ​​​ഗു​ണ​നി​ല​വാ​ര​മു​ള്ള​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​കു​ന്ന​തി​ൽ​ ​രാ​ജ്യ​ത്തെ​ ​മാ​തൃ​കാ​സ്ഥാ​പ​ന​മാ​കാ​ൻ​ ​വി.​ഐ.​ടി​ ​ആ​​​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ​ഡോ.​ജി.​ ​വി​ശ്വ​നാ​ഥ​ൻ​ ​പ​റ​ഞ്ഞു.​ ​
വി.​ഐ.​ടി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ജി.​വി.​സെ​ൽ​വം,​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​കാ​ഞ്ച​ന​ ​ഭാ​സ്ക​ര​ൻ,​ ​പ്രോ​-​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​വി.​എ​സ്.​ ​ഡോ.​ ​ടി.​ ​ത്യാ​ഗ​രാ​ജ​ൻ,​ ​അ​ഡീ​ഷ​ണ​ൽ​ ​ര​ജി​സ്ട്രാ​ർ​ ​പി.​കെ.​മ​നോ​ഹ​ര​ൻ,​ ​ഡ​യ​റ​ക്ട​ർ​ ​-​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​റി​ലേ​ഷ​ൻ​സ് ​ഡോ.​ ​ഡോ.​ആ​ർ.​ ​സീ​നി​വാ​സ​ൻ,​ ​സ്കോ​പ്പ് ​ഡീ​ൻ​ ​ഡോ.​ ​ആ​ർ.​ ​ഗ​ണേ​ശ​ൻ​ ​എ​ന്നി​വ​ർ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360