SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

ശ്രീ​ ​ഗോ​കു​ലം​ ​പ​ബ്ലി​ക് ​സ്‌​കൂ​ൾ​ ​വാ​ർ​ഷി​കം

gokulam

ചെ​ന്നൈ​:​ ​ചെ​ങ്ക​ൽ​പെ​ട്ട് ​നെ​മ്മേ​ലി​യി​ലെ​ ​ശ്രീ​ ​ഗോ​കു​ലം​പ​ബ്ലി​ക് ​സ്‌​കൂ​ളി​ന്റെ​ ​പ​തി​മൂ​ന്നാം​ ​വാ​ർ​ഷി​കം​ ​ആ​ഘോ​ഷി​ച്ചു.​ ​ശ്രീ​ ​ഗോ​കു​ലം​ ​ശ​ബ​രി​ ​ഹാ​ളി​ൽ​ ​ശ്രീ​ ​ഗോ​കു​ലം​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​ക​മ്പ​നി​ക​ളു​ടെ​ ​ചെ​യ​ർ​മാ​ൻ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ന​ട​ന്ന​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​യി​ൽ​ ​ത​മി​ഴ്‌​നാ​ട് ​മു​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​വി.​ ​ഇ​റൈ​ ​അ​ൻ​പു​ ​വി​ശി​ഷ്ടാ​തി​ഥി​യാ​യി.​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ,​ ​ഗോ​കു​ലം​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​ക​മ്പ​നി​ക​ളു​ടെ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​വി.​സി.​പ്ര​വീ​ൺ,​ ​ജ​ല​ജ​ ​ഗോ​പാ​ല​ൻ,​ ​സ്‌​കൂ​ൾ​ ​വൈ​സ് ​ചെ​യ​ർ​ ​പേ​ഴ്‌​സ​ൻ​ ​ലി​ജി​ഷ​ ​പ്ര​വീ​ൺ,​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​എ​ന്നി​വ​ർ​ ​ഭ​ദ്ര​ദീ​പം​ ​തെ​ളി​യി​ച്ചു​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചു.
കു​ട്ടി​ക​ളോ​ടൊ​പ്പം​ ​മാ​താ​പി​താ​ക്ക​ൾ​ ​ദി​ന​വും​ ​ഒ​രു​ ​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നും​ ​മ​യ​ക്കു​ ​മ​രു​ന്നു​ക​ൾ​ക്ക് ​അ​ടി​മ​യാ​കാ​ൻ​ ​ന​മ്മ​ളു​ടെ​ ​കു​ട്ടി​ക​ളെ​ ​അ​നു​വ​ദി​ക്ക​രു​തെ​ന്നും​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​പ​റ​ഞ്ഞു.​ ​സെ​ൽ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും​ ​കു​ട്ടി​ക​ൾ​ ​അ​ധി​ക​ ​നേ​രം​ ​ചെ​ല​വി​ടാ​ൻ​ ​അ​നു​വ​ദി​ക്കാ​തെ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ​ഡോ.​വി.​ഇ​റൈ​ ​അ​ൻ​പു​ ​പ​റ​ഞ്ഞു. ലി​ജി​ഷ​ ​പ്ര​വീ​ൺ,​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ്‌​കൂ​ളി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കു​റി​ച്ച് ​സം​സാ​രി​ച്ചു.സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ക​ലാ​ ​പ​രി​പാ​ടി​ക​ൾ​ ​അ​ര​ങ്ങേ​റി.​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​മി​ക​വു​ ​തെ​ളി​യി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​സ​മ്മാ​നി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360