SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

ചരിത്രപ്പൊന്ന്: പവന് വില 60,200 രൂപ

gold1

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിൽ സ്വർണ വില ഇന്നലെ പവന് 600 രൂപ വർദ്ധിച്ച് 60,200 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 75 രൂപ ഉയർന്ന് 7,525 രൂപയുമായി. ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളിലെ അനിശ്ചിതത്വം കണക്കിലെടുത്ത് വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്.

രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (28.35 ഗ്രാം) 2,750 ഡോളർ വരെ ഉയർന്നു. രൂപയുടെ മൂല്യം 86.60ലേക്ക് താഴ്ന്നതും വില കൂടാനിടയാക്കി. 24 കാരറ്റ് തനിത്തങ്കത്തിന്റെ വില 82.5 ലക്ഷം രൂപയാണ്. ഇന്നത്തെ വില അനുസരിച്ച് പണിക്കൂലിയും ജി.എസ്.ടിയും സെസുമടക്കം ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ 65,000 രൂപയിലധികമാകും.

കുതിപ്പിന് പിന്നിൽ

1. ട്രംപിന്റെ വ്യാപാര തീരുവ യുദ്ധത്തിലെ ആശങ്കകൾ

2. സാമ്പത്തിക അനശ്ചിതത്വത്തിലെ സുരക്ഷിത നിക്ഷേപമെന്ന സ്ഥാനം

3. ഡോളറും യു.എസ് ബാേണ്ടും കരുത്ത് നേടുന്നതും രൂപയുടെ മൂല്യയിടിവും

4. ഒക്ടോബർ - ഡിസംബർ സീസണിലെ ഉപഭോഗ വർദ്ധന

ക​ഴി​ഞ്ഞ​ 50​ ​വ​ർ​ഷ​ത്തി​ൽ​ ​സ്വ​ർ​ണ​ ​വി​ല​യി​ലെ​ ​വ​ർ​ദ്ധ​ന​ 15,000​ ​ശ​ത​മാ​ന​ത്തി​ന​ടു​ത്ത്

വ​ർ​ഷം......​പ​വ​ൻ​ ​വില
 1975......400​ ​രൂപ
 1990......2493​ ​രൂപ
 2000......3200​ ​രൂപ
 2010......12,280​ ​രൂപ
 2019......23,720​ ​രൂപ
 2020......42,000​ ​രൂപ
 2021......36,000​ ​രൂപ
 2022......38,120​ ​രൂപ
 2023......44,000​ ​രൂപ
 2024​ ​ഒ​ക്ടോ​ബ​ർ​ 31​ 59,640​ ​രൂപ
 2024​ ​ഡി​സം​ബ​ർ​ 31​ 56,880​ ​രൂപ
 2025​ ​ജ​നു​വ​രി​ 22​ 60,200​ ​രൂപ
 ഈ​ ​വ​ർ​ഷം​ ​പ​വ​ൻ​ ​വി​ല​യി​ലെ​ ​വ​ർ​ദ്ധ​ന​-3,320​ ​രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360