
കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം 5.6 ശതമാനം ഉയർന്ന് 4,837 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം 2.8 ശതമാനം കൂടി 11,417 കോടി രൂപയിലെത്തി. അവലോകന കാലയളവിൽ ബാങ്കിന്റെ മൊത്തം വരുമാനം 34,676 കോടി രൂപയായി ഉയർന്നു. അറ്റ നിഷ്ക്രിയ ആസ്തി 0.59 ശതമാനത്തിലേക്ക് താഴ്ന്നു. വായ്പകളിലും നിക്ഷേപങ്ങളിലും മികച്ച വളർച്ച നേടാനും ഇക്കാലയളവിൽ ബാങ്കിന് കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |