SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

എസ്.ബി.ഐ അറ്റാദായത്തിൽ കുതിപ്പ്

sbi

കൊച്ചി: ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) അറ്റാദായം 84 ശതമാനം ഉയർന്ന് 16,891 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 9,164 കോടി രൂപയായിരുന്നു. അറ്റ വരുമാനം 1,28,467 കോടി രൂപയായി ഉയർന്നു. അറ്റ പലിശ വരുമാനം നാല് ശതമാനം ഉയർന്ന് 41,446 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്‌തി മുൻവർഷം ഡിസംബറിലെ 2.42 ശതമാനത്തിൽ നിന്ന് 2.07 ശതമാനമായി ഉയർന്നു.

എന്നാൽ നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായത്തിലും വരുമാന സമാഹരണത്തിലും എസ്.ബി.ഐയുടെ പ്രകടനം നിരാശാജനകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360