
കോഴിക്കോട്: ആഗോള ജുവലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ന്യൂസിലാൻഡിലേക്കും സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നു. യു.എ.ഇയും ന്യൂസിലാൻഡും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
ആഗോളതലത്തിൽ സ്വീകാര്യതയുള്ള ജുവലറി റീട്ടെയിലറായ മലബാർ ഗോൾഡിന്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളെല്ലാം യു.എ.ഇയിൽ കേന്ദ്രീകരിച്ചതിനാൽ പുതിയ കരാർ വികസന പ്രവർത്തനങ്ങളെ ഊർജിതമാക്കും. മലബാർ ഗോൾഡിന്റെ ഉത്പ്പന്നങ്ങളും സേവനങ്ങളും പുതിയ വിപണികളിലെത്തിക്കാൻ കരാർ അവസരമൊരുക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ.എം. പി. അഹമ്മദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജുവലറി റീട്ടെയിലറായി മാറാനാണ് മലബാർ ഗോൾഡ് ലക്ഷ്യമിടുന്നത്.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ച ചടങ്ങിൽ മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് , ന്യൂസിലാൻഡ് വാണിജ്യ മന്ത്രി ടോഡ് മക്ലേ, യു.എ.ഇ ന്യൂസിലാൻഡ് ട്രേഡ്
കമ്മിഷണർ അഹമ്മദ് സക്കൗട്ട്, മലബാർ ഗോൾഡ് ബിസിനസ് ഡെവലപ്പ്മെന്റ് മേധാവി സീതാരാമൻ വരദരാജൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |