കൊച്ചി: അടിസ്ഥാന സൗകര്യ വികസനവും വ്യവസായ വളർച്ചയും ഉറപ്പാക്കി സമഗ്ര സാമ്പത്തിക പരോഗതിയിലേക്ക് നയിക്കുന്ന ബഡ്‌ജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി.പി. നന്ദകുമാർ പറഞ്ഞു. മത്സ്യമേഖലയ്ക്ക് അധിക തുക അനുവദിച്ചതും സീപ്ലെയ്ൻ, ഹെലികോപ്ടർ ടൂറിസം പ്രമോഷൻ, 200 കോടിയുടെ കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി, കേരളത്തിലെ മൈനർ പോർട്ടുകൾ ആധുനികവത്കരിക്കാൻ കൂടുതൽ തുക അനുവദിച്ചതും വികസനത്തിന് ആക്കം കൂട്ടും. രാജ്യം വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും മലയാളികൾ കൂടുതലായി വൈദ്യുതി വാഹനങ്ങളിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ നികുതി കുത്തനെ കൂട്ടിയ നടപടി നിരാശാജനകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |