കൊച്ചി: പുതിയ ശാഖകൾ തുറന്നും കൂടുതൽ വിഭാഗങ്ങൾക്ക് സേവനം ലഭ്യമാക്കിയും കേരളത്തിൽ ബിസിനസ് വിപുലീകരിക്കാൻ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ ലക്ഷ്യമിടുന്നു. നടപ്പുസാമ്പത്തിക വർഷം കേരളത്തിലെ ബിസിനസിൽ 12 ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് ഒഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ രജനീഷ് കർണാടക് പറഞ്ഞു. കേരളത്തിൽ 6,000 കോടി രൂപയിലധികം നിക്ഷേപങ്ങളും 7,000 കോടി രൂപയിലധികം വായ്പകളും ഉൾപ്പെടെ 13,000 കോടിയിലധികം രൂപയുടെ മൊത്തം ബിസിനസ്സുള്ള ബാങ്കിന് 104 ശാഖകളുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ അഞ്ച് ശാഖകൾ സംസ്ഥാനത്ത് തുറന്നു. മാർച്ചോടെ പതിനൊന്ന് ശാഖകൾ കൂടി ആരംഭിക്കും. റീട്ടെയിൽ, കൃഷി, ചെറുകിട വ്യവസായങ്ങൾ,പ്രവാസികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി വിപുലമായ ബിസിനസ് സേവനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് എറണാകുളം സോണിന്റെ തലവൻ പ്രദീപ് രഞ്ജൻ പോൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |