SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

കെ.എസ്.എഫ്.ഇ അംഗീകൃത മൂലധനം 250 കോടി രൂപയാകും

കൊച്ചി: പ്രമുഖ പൊതുമേഖല ധന സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ അംഗീകൃത മൂലധനം 100 കോടിയിൽ നിന്നും 250 കോടി രൂപയായി ഉയർത്തി .അടച്ചു തീർത്ത മൂലധനം100 കോടിയിൽ നിന്ന് 200 കോടി രൂപയാക്കി വർദ്ധിപ്പിക്കും. നടപ്പുവർഷം കെ.എസ്.എഫ്.ഇ യുടെ ആകെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയിലെത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിനകം വിറ്റുവരവ് 91000 കോടി രൂപയിലെത്തി. 2021 മെയ് മുതൽ കെ.എസ് എഫ് ഇ യിൽ 3275 പേർക്ക് പി.എസ്.സി വഴി നിയമന ഉത്തരവ് നൽകി. ഇതിൽ 2500 പേർ ജോലിയിൽ പ്രവേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360