SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

തൊ​ഴി​ൽ​ ​ രഹിതരുടെ പ്ര​തി​മാ​സ​ ​ക​ണ​ക്കു​ക​ളു​മാ​യി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാർ

un

കൊച്ചി: ഏപ്രിൽ മുതൽ തൊഴിൽ രഹിതരുടെ കണക്കുകൾ ഓരോ മാസവും പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. നാണയപ്പെരുപ്പം, വ്യാവസായിക ഉത്പാദന സൂചിക തുടങ്ങിയ കണക്കുകൾക്കൊപ്പം തൊഴിൽ വിപണിയിലെ വളർച്ചയും തളർച്ചയും വ്യക്തമായി മനസിലാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക നയ രൂപീകരണത്തിൽ കൂടുതൽ വ്യക്തത നേടാൻ തൊടിൽ കണക്കുകൾ സഹായിക്കുമെന്ന് ധന മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ നഗര മേഖലകളിലെ ത്രൈമാസ തൊഴിലില്ലായ്മ നിരക്കുകളും ഗ്രാമീണ. നഗര മേഖലകളിലെ സംയുക്ത വാർഷിക കണക്കുകളുമാണ് പരസ്യപ്പെടുത്തുന്നത്. ജനുവരി മുതൽ വിവിധ മേഖലകളിലെ തൊഴിൽ കണക്കുകൾ കേന്ദ്ര സർക്കാർ സമാഹരിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360