
കൊച്ചി: റോൾസ് റോയ്സ് ഗോസ്റ്റ് സീരീസ് IIന്റെ ബുക്കിംഗ് ഇന്ത്യയിൽ ചെന്നൈയിലും ഡൽഹിയിലും ഷോറൂമുകളിൽ ആരംഭിച്ചു. അടിസ്ഥാന ഡിസൈനിന്റെ ഗംഭീര നവീകരണമായാണ് പുതിയ ഗോസ്റ്റ് സീരീസ് II അവതരിപ്പിച്ചിരിക്കുന്നത്. ഡ്രൈവിംഗിന് പ്രാധാന്യം നൽകി ട്വിൻ ടർബോ ചാർജ് എഞ്ചിൻ ഉൾപ്പെടുത്തിയാണ് ഈ മോഡലുകൾ നിർമ്മിച്ചിരിക്കുന്നത്. പ്ലാനാർ സസ്പെൻഷൻ സിസ്റ്റം, ഫ്ലാഗ് ബെയറർ, സാറ്റ്ലൈറ്റ് ഏയ്ഡെഡ് ട്രാൻസ്മിഷൻ സിസ്റ്റം എന്നിവ ഡ്രൈവർ കേന്ദ്രീകൃതമായ സംവിധാനത്തെ സഹായിക്കുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം അഭികാമ്യമായ ഒരു ലക്ഷ്വറി ബ്രാൻഡായി മാറാനിടയുള്ള ഗോസ്റ്റ് സീരിസിന്റെ വരവ് ആഡംബര കാർ വിപണിക്ക് ആവേശമാകും
ഐറിൻ നിക്കൻ
ഏഷ്യ പാസിഫിക് റീജിയിണൽ ഡയറക്ടർ
റോൾസ് റോയ്സ് മോട്ടോർ കാർസ്
വില
ഗോസ്റ്റ് സീരീസ് II : 8.95 കോടി രൂപ
ഗോസ്റ്റ് എക്സ്റ്റൻഡഡ് സീരീസ് II : 10.19 കോടി രൂപ
ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II : 10.52 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |