SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

ബോബി ചെമ്മണൂർ ജുവലേഴ്സ് സോനാപ്പൂർ ഷോറൂമിന് തുടക്കം

boche

ദുബായ്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ പുതിയ ഷോറൂം ദുബായിലെ സോനാപ്പൂരിൽ ബോചെയും ചലച്ചിത്രതാരം കാജൽ അഗർവാളും ചേർന്ന് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അൽ കെത്ബി, യൂസഫ് അൽ കെത്ബി, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരായ അജ്മൽ ഖാൻ, രേഷ്മ മറിയം തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി സോനാപ്പൂർ ഷോറൂമിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനം വരെയും ഇളവ് ലഭിക്കും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഒരു ഡയമണ്ട് നെക്ലേസും അഞ്ച് ഡയമണ്ട് മോതിരങ്ങളും രണ്ട് സ്മാർട്ട്‌ഫോണുകളും സമ്മാനമായി നേടാം. ഉദ്ഘാടനത്തിനെത്തിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ച് പേർക്ക് സ്വർണനാണയം സമ്മാനം നൽകി. ഫുജേറ, റാസൽഖൈമ, അബുദാബി, ഷാർജ, റിയാദ്, ദമാം, ദോഹ, മനാമ എന്നിവിടങ്ങളിൽ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ പുതിയ ഷോറൂമുകൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ബോചെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360