SignIn
Kerala Kaumudi Online
Thursday, 22 October 2026 9.05 PM IST

ശുചിത്വ തൊഴിലാളികൾക്ക് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി

cbdc

കൊച്ചി: പരിസ്ഥിതി സൗഹ്യദ മേഖലയിലെ ടെക് സ്റ്റാർട്ടപ്പായ സർക്കുലാരിറ്റി ഇന്നൊവേഷൻ ഹബും കേരളം ആസ്ഥാനമായ സുസ്ഥിരതാ സ്റ്റാർട്ടപ്പായ ഗ്രീൻ വേംസുമായി സഹകരിച്ച് ശുചിത്വ തൊഴിലാളികൾക്കായി ഇന്ത്യയിൽ ആദ്യമായി സി.ബി.ഡി.സി (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി) വിതരണം ആരംഭിച്ചു. റിസർവ് ബാങ്കിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി എന്നത് ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പാണ്. ഇതുവഴി സുതാര്യവും സുരക്ഷിതവും ശാക്തീകരണപരവുമായ രീതിയിൽ അവരുടെ പ്രവർത്തനങ്ങൾക്ക് നേരിട്ട് സാമ്പത്തിക പ്രതിഫലം ലഭിക്കും. സർക്കുലാരിറ്റി ക്രെഡിറ്റുകൾ സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വലിയ തോതിലുള്ള സംരംഭം കൂടിയാണിത്. ആർ.ബി.ഐയുടെ പ്രോഗ്രാമബിൾ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുമായി (സി.ബി.ഡി.സി) സംയോജിപ്പിച്ചിരിക്കുന്നുതിനാൽ സുരക്ഷിതമാണ്. മാത്രമല്ല, ഇടനിലക്കാരില്ലാതെ മാലിന്യം ശേഖരിക്കുന്നവർക്കും ശുചിത്വ തൊഴിലാളികൾക്കും നേരിട്ട് ഡിജിറ്റൽ കറൻസിയിൽ പേയ്‌മെന്റുകൾ സ്വീകരിക്കാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360