
തിരുവനന്തപുരം: സഹകരണവകുപ്പിന്റെ സഹകരണ എക്‌സ്‌പോയുടെ മൂന്നാം പതിപ്പ് ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരം കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ നടക്കുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. എക്‌സ്‌പോയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള അപെക്സ് സ്ഥാപനങ്ങൾ, ബോർഡുകൾ, ഹോസ്പിറ്റൽ സംഘങ്ങൾ, പ്രാഥമിക സംഘങ്ങൾ, ദേശീയപ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങൾ എന്നിവ പങ്കെടുക്കും. മറ്റു സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കും.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ 400ൽ അധികം ഉത്‌പന്നങ്ങളുടെ പ്രദർശനവും വിപണനവുമുണ്ടാകും. സാംസ്‌കാരിക യുവജന സമ്മേളനങ്ങൾ, കലാപരിപാടികൾ, മെഗാ കൾച്ചറൽ പ്രോഗ്രാമുകൾ എന്നിവയും ഇതോടൊപ്പമുണ്ടാകും.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണാ മാധവൻ, സഹകരണ സംഘം രജിസ്ട്രാർ സജിത്ത് ബാബു, സഹകരണ ആഡിറ്റ് ഡയറക്ടർ ഷെറിൻ.എം.എസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |