SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

ട്രംപിന്റെ തീരുവ ഭീ​ഷ​ണി​ക്ക് ​വ​ഴ​ങ്ങി​ ​ഇ​ന്ത്യ

READ ENGLISH VERSION
trump

അ​മേ​രി​ക്ക​ൻ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​തീ​രു​വ​ ​കു​റയ്ക്കും

കൊ​ച്ചി​:​ ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്ന്​ഇ​റ​ക്കു​മ​തി​ ​ചെയ്യുന്ന​ 50​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​തീ​രു​വ​ ​കു​റ​യ്ക്കാ​ൻ​ ​ഇ​ന്ത്യ​ ​ഒ​രു​ങ്ങു​ന്നു.​ ​ഇ​ന്ത്യ​യ്ക്കെ​തി​രാ​യ​ ​പ​ക​ര​ച്ചു​ങ്കം​ ​ഏ​പ്രി​ൽ​ ​ര​ണ്ട് ​മു​ത​ൽ​ ​ന​ട​പ്പാ​ക്കു​മെ​ന്ന​ പ്രസിഡന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​ഭീ​ഷ​ണി​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് 2,300​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​അ​മേ​രി​ക്ക​ൻ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​ഇ​റ​ക്കു​മ​തി​ ​തീ​രു​വ​ ​വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്.​ ​ഇ​തോ​ടെ​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള​ ​വ്യാ​പാ​ര​ ​ച​ർ​ച്ച​ക​ളു​ടെ​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​ഏ​റെ​ ​മു​ന്നേ​റാ​നാ​കു​മെ​ന്ന് ​വാ​ണി​ജ്യ​ ​മ​ന്ത്രാ​ല​യം​ ​വി​ല​യി​രു​ത്തു​ന്നു.
നി​ല​വി​ൽ​ ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്നു​ള്ള​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​അ​ഞ്ച് ​മു​ത​ൽ​ 30​ ​ശ​ത​മാ​നം​ ​വ​രെ​ ​ശ​രാ​ശ​രി​ ​തീ​രു​വ​യാ​ണ് ​ഈ​ടാ​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ 55​ ​ശ​ത​മാ​നം​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​തീ​രു​വ​ ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്കു​ക​യോ​ ​കു​ത്ത​നെ​ ​കു​റ​യ്ക്കാ​നോ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​കും.​ ​ഇ​ന്ത്യ​ൻ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​ശ​രാ​ശ​രി​ 2.2​ ​ശ​ത​മാ​നം​ ​അ​മേ​രി​ക്ക​ ​ഈ​ടാ​ക്കു​മ്പോ​ൾ​ ​ഇ​ന്ത്യ​യു​ടെ​ ​ശ​രാ​ശ​രി​ ​തീ​രു​വ​ 12​ ​ശ​ത​മാ​ന​മാ​ണെ​ന്ന​താ​ണ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​നെ​ ​പ്ര​കോ​പി​പ്പി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​യു​മാ​യി​ 4,560​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​വ്യാ​പാ​ര​ ​ക​മ്മി​യാ​ണ് ​അ​മേ​രി​ക്ക​യ്ക്കു​ള്ള​ത്.

പ​ക​ര​ച്ചു​ങ്കം​ ​വി​നാ​ശ​ക​ര​മാ​കും

പ്രതിവർഷം 6,600 കോടി ഡോളറിന്റെ(5.68 ലക്ഷം കോടി രൂപ) ഉത്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിഅയക്കുന്നത്. ഇതിൽ 85 ശതമാനം ഉത്പന്നങ്ങളുടെയും കയറ്റുമതി സാദ്ധ്യതകളെ ട്രംപിന്റെ പകരച്ചുങ്കം പ്രതികൂലമായി ബാധിക്കും. ഫാർമസ്യൂട്ടിക്കൽ, വാഹന മേഖലകളിലെ കയറ്റുമതികൾക്ക് പകരച്ചുങ്കം വിനാശകരമാകുമെന്ന് വിലയിരുത്തുന്നു. വജ്രങ്ങൾ, ലവണ ഇന്ധനങ്ങൾ, മെഷിനറി, ബോയിലേഴ്‌സ്. ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതികളും വൻ തിരിച്ചടി നേരിട്ടേക്കും.

തീരുവയിലെ അന്തരം

ഉത്പന്നം - യു.എസിന്റെ ശരാശരി തീരുവ - ഇന്ത്യയുടെ ശരാശരി തീരുവ

കാർഷിക ഉത്പന്നങ്ങൾ - 5.29 ശതമാനം - 37.66 ശതമാനം

വാഹനങ്ങൾ - 1.05 ശതമാനം - 24.14 ശതമാനം

ഡയമണ്ട്, സ്വർണം - 2.12 ശതമാനം - 15.45 ശതമാനം

കെമിക്കലുകൾ, ഫാർമ -1.06 ശതമാനം - 9.68 ശതമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360