SignIn
Kerala Kaumudi Online
Thursday, 22 October 2026 10.22 PM IST

ഇന്ത്യൻ ഓയിലിന് സ്‌കോച്ച് ഗോൾഡ് അവാർഡ്

ioc

കൊച്ചി: ഇന്ത്യൻ ഓയിലിന്റെ എക്‌സ്ട്രാ കവർ ഫ്ളീറ്റ് കാർഡ് ലോയൽറ്റി പ്രോഗ്രാമിനെ 2025ലെ സ്‌കോച്ച് ഗോൾഡ് അവാർഡിനായി തിരഞ്ഞെടുത്തു. സ്‌കോച്ച് പ്രസിഡന്റ് സമീർ കൊച്ചാറിൽ നിന്ന് ടീം ഇന്ത്യൻ ഓയിൽ അവാർഡ് ഏറ്റുവാങ്ങി.

നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ഗതാഗതത്തിനായി ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റൽ പരിഹാരങ്ങൾ എത്തിക്കുന്നതിലും ഇന്ത്യൻ ഓയിൽ നൽകുന്ന സംഭാവനകളെ പരിഗണിച്ചാണ് അവാർഡെന്ന് സ്‌കോച്ച് ഉച്ചകോടിയിൽ സംഘാടകർ അറിയിച്ചു.

എക്‌സ്ട്രാപവർ ഫ്‌ലീറ്റ് കാർഡ് പ്രോഗ്രാം ലക്ഷക്കണക്കിന് വാഹനങ്ങൾക്ക് വിശ്വസനീയമായ പരിഹാരമാണ്. ഇന്ത്യയിലുടനീളമുള്ള ഓപ്പറേറ്റർമാർ, തത്സമയ മാനേജ്‌മെന്റ്, സുതാര്യത, മൂല്യവർദ്ധിത ആനുകൂല്യങ്ങൾ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. ഭരണനിർവഹണം, ധനകാര്യം, സാങ്കേതികവിദ്യ, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങളെയാണ് സ്‌കോച്ച് ഗോൾഡ് അവാർഡിനായി തിരഞ്ഞെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, IOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360