SignIn
Kerala Kaumudi Online
Thursday, 22 October 2026 9.27 PM IST

ആഡംബര ഇ കാർ വിൽപ്പന കുതിക്കുന്നു

കൊച്ചി: സമ്പന്നരായ ഉപഭോക്താക്കൾ പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളോട് പ്രിയം കുറച്ചതോടെ ഇന്ത്യയിൽ ആഡംബര വൈദ്യുതി കാറുകളുടെ വിൽപ്പന കുതിച്ചുയരുന്നു. ജനുവരി മുതൽ മേയ് വരെയുള്ള അഞ്ച് മാസത്തിൽ രാജ്യത്തെ ആഡംബര ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ 66 ശതമാനം വർദ്ധനയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ വാഹൻ രജിസ്ട്രേഷൻ ആപ്പിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. ജനുവരിയിൽ രാജ്യത്തെ മൊത്തം വാഹന വിൽപ്പനയിൽ ഏഴ് ശതമാനം മാത്രമായിരുന്നു ഇ വാഹനങ്ങൾ. എന്നാൽ മേയിൽ വൈദ്യുതി വാഹനങ്ങളുടെ വിഹിതം 12 ശതമാനമായി ഉയർന്നു.

ചാർജിംഗ് സംവിധാനങ്ങൾ വ്യാപകമായതും പൊതുജനങ്ങൾക്കിടെയിൽ വൈദ്യുതി വാഹനങ്ങളെ കുറിച്ച് മതിപ്പ് വർദ്ധിച്ചതും പരമ്പരാഗത വാഹന നിർമ്മാതാക്കൾ അവേശത്തോടെ പുതിയ ഇ കാറുകൾ പുറത്തിറക്കുന്നതുമാണ് ഇന്ത്യയിൽ ഈ മേഖല മികച്ച വളർച്ച നേടാൻ സഹായകരമാകുന്നത്. അടുത്ത രണ്ട് വർഷത്തിൽ നൂറ് ശതമാനത്തിലധികം വളർച്ചയാണ് ഇന്ത്യൻ വിപണിയിൽ ബെൻസ് ലക്ഷ്യമിടുന്നത്. ബി.എം.ഡബ്‌ള‌്യു, വോൾവോ കാറുകൾക്കും മികച്ച വിൽപ്പനയാണ് ഇന്ത്യൻ വിപണിയിലുള്ളത്.

ബെൻസേ നീയാണ് ഹീറോ

വൈദ്യുതി വാഹനങ്ങളുടെ വിപണിയിൽ മികച്ച വളർച്ചയുമായി ബെൻസാണ് ഹീറോയാകുന്നത്. ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ ബെൻസിന്റെ വൈദ്യുതി കാർ വിൽപ്പന 76 ശതമാനം ഉയർന്നു. നടപ്പുവർഷം ഇതുവരെ 501 ഇ വാഹനങ്ങളാണ് ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ചത്. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് ഈ വർഷം ബെൻസ് ഇ കാർ വിൽപ്പന 1,200 യൂണിറ്റുകൾ കവിയാനിടയുണ്ട്. കഴിഞ്ഞ വർഷം 940 ഇലക്ട്രിക് വാഹനങ്ങളാണ് ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360