SignIn
Kerala Kaumudi Online
Thursday, 22 October 2026 9.06 PM IST

എൽ.ഐ.സി അറ്റാദായം 10,987 കോടി രൂപയായി ഉയർന്നു

lic

കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) അറ്റാദായം നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ അഞ്ച് ശതമാനം ഉയർന്ന് 10,987 കോടി രൂപയിലെത്തി. അറ്റ പ്രീമിയം വരുമാനം ഇക്കാലയളവിൽ അഞ്ച് ശതമാനം വർദ്ധനയോടെ 1.19 ലക്ഷം കോടി രൂപയായി. വ്യക്തിഗത, ഗ്രൂപ്പ് ബിസിനസ് പ്രീമിയങ്ങളിൽ മികച്ച വളർച്ച നേടാൻ കമ്പനിക്ക് ഇക്കാലയളവിൽ കഴിഞ്ഞു. ആദ്യ വർഷ പ്രീമിയം വരുമാനത്തിൽ 63.51 ശതമാനം വിഹിതവുമായി എൽ.ഐ.സി ഇപ്പോഴും വിപണി മേധാവിത്തം നിലനിറുത്തുകയാണ്.

വ്യക്തിഗത പ്രീമിയം വരുമാനം ആറ് ശതമാനം ഉയർന്ന് 71,474 കോടി രൂപയായി. അതേസമയം വ്യക്തിഗത മേഖലയിലെ പോളിസികളുടെ വിൽപ്പന 14.75 ശതമാനം കുറഞ്ഞ് 30.39 ലക്ഷം കോടി രൂപയിലെത്തി.

ആദ്യ ബിസിനസിന്റെ മൂല്യം(വി.എൻ.ബി) 21 ശതമാനം ഉയർന്ന് 1,944 കോടി രൂപയായി. എൽ.ഐ.സിയുടെ അസറ്റ് അണ്ടർ മാനേജ്‌മെന്റ് ആറ് ശതമാനം വർദ്ധിച്ച് 57.05 ലക്ഷം കോടി രൂപയിലെത്തി.

പ്രതീക്ഷിച്ച നിലവാരത്തിൽ ബിസിനസ് വളർച്ച നേടാൻ കഴിഞ്ഞ ത്രൈമാസത്തിൽ കഴിഞ്ഞെന്ന് എൽ.ഐ.സി മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ആർ.ദൊരൈസ്വാമി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360