SignIn
Kerala Kaumudi Online
Thursday, 22 October 2026 10.22 PM IST

ആസ്തി വർദ്ധനയിൽ ഇന്ത്യൻ കുടുംബങ്ങൾക്ക് നക്ഷത്രത്തിളക്കം

rich

പത്ത് ലക്ഷം ഡോളറിലധികം ആസ്തിയുള്ളവരുടെ എണ്ണം കുതിക്കുന്നു

കൊച്ചി: രാജ്യത്തെ സമ്പന്ന കുടുംബങ്ങളുടെ ആസ്തി കുതിച്ചുയരുന്നു. പത്ത് ലക്ഷം ഡോളറിലധികം(8.8 കോടി രൂപ) ആസ്തിയുള്ള കുടുംബങ്ങളുടെ എണ്ണം 8.71 ലക്ഷമായി ഉയർന്നുവെന്ന് മെഴ്‌സിഡസ് ബെൻസ് ഹുറുൺ ഇന്ത്യ വെൽത്ത് റിപ്പോർട്ടിൽ പറയുന്നു. 2021ന് ശേഷം പത്ത് ലക്ഷം ഡോളറിലധികം ആസ്തിയുള്ളവരുടെ എണ്ണത്തിൽ 4.1 ലക്ഷം പേരുടെ വർദ്ധനയുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 0.31 ശതമാനം കുടുംബങ്ങൾക്കാണ് പത്ത് ലക്ഷം ഡോളറിലധികം ആസ്തിയുള്ളത്.

രാജ്യത്തെ ലക്ഷാധിപ കുടുംബങ്ങളുടെ പട്ടികയിൽ മഹാരാഷ്‌ട്രയാണ് ഒന്നാമത്. മൊത്തം 1.78 ലക്ഷം ലക്ഷാധിപരാണ് മഹാരാഷ്ട്രയിലുള്ളത്. മുംബയിൽ മാത്രം 1.42 ലക്ഷം മില്യയണർമാരുണ്ട്. ഡെൽഹിയിലെ 79,800 കുടുംബങ്ങൾ പട്ടികയിൽ ഇടംപിടിച്ചു. തമിഴ്‌നാട്(72,600), കർണാടക(68,800), ഗുജറാത്ത്(68,300) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ അടുത്ത സ്ഥാനങ്ങളിൽ. നഗരങ്ങളിൽ ഡെൽഹി, ബംഗളുരൂ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലും ദശലക്ഷം ഡോളർ ആസ്തിയുള്ള കുടുംബങ്ങളുടെ എണ്ണം അതിവേഗം ഉയരുകയാണ്. എന്നാൽ ഇവരിൽ നൂറ് കോടി ഡോളർ ആസ്തിയുള്ളവരുടെ എണ്ണം അഞ്ച് ശതമാനം മാത്രമാണ്.

സമ്പന്നരുടെ ജീവിത രീതി

പ്രധാന നിക്ഷേപങ്ങൾ

ഓഹരികൾ, റിയൽ എസ്‌റ്റേറ്റ്, സ്വർണം എന്നിവയിലാണ് രാജ്യത്തെ സമ്പന്നർ പ്രധാനമായും നിക്ഷേപിക്കുന്നത്. റിയൽ എസ്‌റ്റേറ്റിലെ വരുമാനം രണ്ടു വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഒരു വർഷത്തിനിടെ സ്വർണം ഇരട്ടിയിലധികം വരുമാനം ലഭ്യമാക്കിയിരുന്നു.

ബാങ്ക് ബ്രാൻഡ്

ഇന്ത്യൻ ബാങ്കുകളിൽ എച്ച്.ഡി.എഫ്.സിയാണ് സമ്പന്നരുടെ പ്രധാന ചോയ്സ്. രാജ്യാന്തര ബ്രാൻഡുകളിൽ സിറ്റി ബാങ്കാണ് പ്രിയങ്കരം

ആഡംബരം

വാച്ചുകളിൽ പ്രിയം റോളക്സിനോടാണ്. ജുവലറികളിൽ തനിഷ്‌കും ഹോസ്പിറ്റാലിറ്റിയിൽ താജ് ഹോട്ടൽസും സമ്പന്നരുടെ മനസ് കീഴടക്കുന്നു

ആദ്യ പത്തിൽ കേരളമില്ല

പത്ത് ലക്ഷം ഡോളറിലധികം ആസ്തിയുള്ള കുടുംബങ്ങളുടെ പട്ടികയുടെ ആദ്യ പത്ത് സ്ഥാനങ്ങളിൽ കേരളമില്ല. ഉത്തർപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, രാജസ്ഥാ,, ഹരിയാന എന്നിവയാണ് ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360