SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

മൂക്കുകുത്തി ബിറ്റ്‌കോയിൻ

bitco

കൊച്ചി: ഭാവിയുടെ നാണയമെന്ന് പ്രവചിച്ച പ്രമുഖ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ മൂല്യം മൂക്കുകുത്തി. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതോടെ ബിറ്റ്കോയിനിന്റെ വില ഇന്നലെ 65,000 ഡോളറിലും താഴെയെത്തി. ഇന്നലെ ബിറ്റ്കോയിനിന്റെ വിലയിൽ മൂന്ന് ശതമാനം ഇടിവാണുണ്ടായത്. നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണത്തിലേക്ക് പണം മാറ്റിയതാണ് തകർച്ചയ്ക്ക് കാരണം. ഇതോടൊപ്പം മറ്റ് പ്രമുഖ ക്രിപ്‌റ്റോ കറൻസികളുടെ മൂല്യത്തിലും വലിയ തകർച്ചയുണ്ടായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിറ്റ്‌കോയിനിന്റെ വില റെക്കാഡ് ഉയരമായ 1.26 ലക്ഷം ഡോളറിലെത്തിയതിന് ശേഷം തുടർച്ചയായി താഴേക്ക് നീങ്ങുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360