SignIn
Kerala Kaumudi Online
Thursday, 25 June 2026 7.07 PM IST

സ്വർണ വിലയിൽ ചാഞ്ചാട്ടം

gold

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിലെ ട്രംപിന്റെ നിലപാട് മാറ്റങ്ങൾ സ്വർണ വിപണിയിൽ കനത്ത ചാഞ്ചാട്ടം സൃഷ്‌ടിക്കുന്നു. ഹോർമുസിൽ തീരുമാനമാകാതെ തന്നെ യുദ്ധം നിറുത്തുമെന്ന ട്രംപിന്റെ അഭിപ്രായത്തിന് പിന്നാലെ സ്വർണ വില താഴേക്ക് നീങ്ങി. എന്നാൽ ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ആക്രമണം കടുപ്പിച്ചതോടെ വില തിരിച്ചുകയറി. ഇന്നലെ രണ്ട് തവണയാണ് കേരളത്തിൽ പവൻ വിലയിൽ മാറ്റമുണ്ടായത്. ഉച്ചയ്ക്ക് പവന് 440 രൂപ കുറഞ്ഞ പവൻ വില വൈകിട്ട് 600 രൂപ വർദ്ധനയോടെ 1,09640 രൂപയിലെത്തി. അമേരിക്കയിലെ നാണയപ്പെരുപ്പവും പലിശ നിരക്കിലെ മാറ്റവുമാകും വരും ദിവസങ്ങളിൽ സ്വർണ വിപണിയെ സ്വാധീനിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360