SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.45 AM IST

അത്യാഡംബരത്തിൽ തലപ്പൊക്കത്തോടെ മെഴ്‌സിഡസ് ബെൻസ്

benz

കൊച്ചി: ആഗോള ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ 19,363 കാറുകൾ വിൽപ്പനയോടെ സർവകാല റെക്കാഡ് കൈവരിച്ചു. മുൻവർഷം വിൽപ്പന 18,928 യൂണിറ്റുകളായിരുന്നു.

നടപ്പു വർഷം ജനുവരി മുതൽ മാർച്ച് വരെ 5,131 കാറുകളാണ് വിറ്റഴിച്ചത്. മുൻ വർഷത്തെ ഇതേകാലയളവിനേക്കാൾ ഏഴു ശതമാനം വർദ്ധനയുണ്ട്. ടോപ്പ് എൻഡ് ലക്ഷ്വറി കാറുകളുടെ വിപണിയിൽ 16 ശതമാനം വളർച്ച ബെൻസിനുണ്ട്. എസ്. ക്ലാസ്, മെയ്ബാക്ക്, ഇ.ക്യു.എസ് എസ്‌.യു.വി., എ.എം.ജി മോഡലുകളിലാണ് മികച്ചനേട്ടം.

ആവേശമാകാൻ പുത്തൻ മോഡലുകൾ

വാഹനപ്രേമികൾക്കായി എ.എം.ജി എ 45 എസ് 4 മാറ്റിക് എയ്‌റോ ട്രാക്ക് എഡിഷൻ, 4 മാറ്റിക് പ്ലസ്, എ.എം.ജി ജി.എൽ. ഇ 53 4 മാറ്റിക് പെർഫോമെൻസ് എഡിഷൻ എന്നിവയും അവതരിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ആഡംബര സെഡാൻ സ്ഥാനം മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ് ലോംഗ് വീൽ ബേസ് മോഡൽ തുടർച്ചയായി നിലനിറുത്തുന്നു. പുതുതായി അവതരിപ്പിച്ച വി. ക്ലാസിനും ഉടനെത്തുന്ന പുതിയ ഇലക്ട്രിക് സി.എൽ.എ എന്നിവയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

വൈദ്യുതി വാഹനങ്ങൾക്ക് പ്രിയം

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബെൻസിന്റെ വാഹന വിൽപനയിൽ ഇരുപത് ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. 1.4 കോടി രൂപയ്ക്ക് മുകളിലുള്ള ടോപ് എൻഡ് ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയിൽ 85 ശതമാനം വളർച്ചയും കൈവരിച്ചിട്ടുണ്ട്. ഇ.ക്യു.എസ് എസ്‌.യു.വി മെഴ്‌സിഡസിന്റെ ഏറ്റവും കൂടുതൽ വിൽപനയുള്ള ആഡംബര ഇലക്ട്രിക് വാഹനമായി മാറിയിട്ടുണ്ട്.

വിപണി വികസിപ്പിക്കുന്നു

ഫ്രാഞ്ചൈസി പങ്കാളികളിൽ നിന്നുള്ള 450 കോടി രൂപയിലേറെ നിക്ഷേപം ഉപയോഗിച്ച് നടപ്പു സാമ്പത്തിക വർഷത്തിൽ 20 പുതിയ ആഡംബര വിൽപന കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, BENZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360