SignIn
Kerala Kaumudi Online
Wednesday, 20 May 2026 6.28 PM IST

സുഗന്ധവ്യഞ്ജന വിപണി വികസനത്തിന് ഇന്ത്യ–ഡച്ച് സെമിനാർ

nether

കൊച്ചി: ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ സുസ്ഥിരത, മൂല്യശൃംഖല, ഭക്ഷ്യസുരക്ഷാ നിലവാരങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കി മാർഗരേഖകളും പദ്ധതികളും തയ്യാറാക്കാൻ സെമിനാർ സംഘടിപ്പിച്ചു.

ദക്ഷിണേന്ത്യയിലെ നെതർലൻഡ്‌സ് കോൺസുലേറ്റും വേൾഡ് സ്‌പൈസ് ഓർഗനൈസേഷനും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ കയറ്റുമതിക്കാർ, കർഷക ഉത്പാദക സംഘടനകൾ, അന്താരാഷ്ട്ര ഏജൻസികൾ, സർക്കാർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ദക്ഷിണേന്ത്യയിലെ നെതർലൻഡ്‌സ് കോൺസൽ ജനറൽ എവൗട്ട് ഡി വിറ്റ് ഉദ്ഘാടനം ചെയ്തു .

സ്‌പൈസസ് ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ ബി.എൻ. ഝാ,

നെതർലൻഡ്സ് വിദേശകാര്യ വകുപ്പിന്റെ ഇറക്കുമതി പ്രചാരണ വിഭാഗത്തിലെ വാർണർ ഔട്ടർവിക്, ഇന്ത്യയിലെ നെതർലൻഡ്‌സ് കാർഷിക കൗൺസലർ മാരിയൺ ഫാൻ സ്‌കൈക്, വേൾഡ് സ്‌പൈസ് ഓർഗനൈസേഷൻ ചെയർമാൻ രാംകുമാർ മേനോൻ, പ്രോഗ്രാം മാനേജർ മുരളീധര മേനോൻ, ഐ.ഡി.എച്ച് പ്രോഗ്രാം മാനേജർ സൗരഭ് സിൻഹ, നെഡ്‌സ്‌പൈസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗണപതി, തെലങ്കാനയിലെ പശിദി പന്ത ഫൗണ്ടേഷൻ സി.ഇ.ഒ കൃഷ്ണയ്യ കോടിമല്ല എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, SPICES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360