SignIn
Kerala Kaumudi Online
Friday, 15 May 2026 10.51 PM IST

ദക്ഷിണേന്ത്യയിൽ സാന്നിദ്ധ്യം ഉയർത്തി ബന്ധൻ ബാങ്ക്

bandhan

കൊച്ചി: പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ബന്ധൻ ബാങ്ക് ദക്ഷിണേന്ത്യയിലെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന് കേരളത്തിൽ രണ്ട് പുതിയ ശാഖകൾ ഉൾപ്പെടെ ആകെ 12 ശാഖകൾ പുതുതായി ആരംഭിച്ചു. കൊച്ചിയിലെ പാലാരിവട്ടത്തും കോഴിക്കോട് കണ്ണൂർ റോഡിലുമാണ് പുതിയ ശാഖകൾ. കേരളത്തിലെ ആകെ ശാഖകൾ 28 ആയി. തമിഴ്നാട്ടിൽ അഞ്ചും തെലങ്കാനയിൽ മൂന്നും കർണാടകയിൽ രണ്ടും ശാഖകൾ പുതുതായി തുറന്നു. ദേശീയ തലത്തിൽ ബാങ്കിന്റെ സാന്നിദ്ധ്യം ശക്തമാക്കുന്നതിനും പ്രാദേശിക വിപണികളിൽ പ്രവർത്തനം വിപുലീകരിക്കാനുമാണ് ലക്ഷ്യം. നൂതനമായ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ഉപഭോക്താക്കളുടെ വൈവിദ്ധ്യമാർന്ന സാമ്പത്തിക ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാനും ഈ ശാഖകളിലൂടെ സാധിക്കും ദക്ഷിണേന്ത്യ പ്രാധാന്യമുള്ള മേഖലയാണെന്നും ശക്തമായ സാമ്പത്തിക വളര്‍ച്ചയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപകമായ ഉപയോഗവുമാണ് ഇതിന് പ്രധാന കാരണമെന്നും ബന്ധൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പാർത്ഥ പ്രതിം സെൻഗുപ്ത പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360