SignIn
Kerala Kaumudi Online
Sunday, 12 July 2026 5.08 AM IST

ക്രെഡിറ്റ് കാർഡാണ് വിപണിയിൽ താരം

sbi-card

കൊച്ചി: ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വൻ വർദ്ധനയെന്ന് എസ്‌.ബി.ഐ കാർഡിന്റെ ഏറ്റവും പുതിയ പഠന റിപ്പോർട്ട്. ഡിജിറ്റൽ ഇടപാടുകളിലെ വർദ്ധന, യു.പി.ഐ അധിഷ്ഠിത ക്രെഡിറ്റ് കാർഡ് ഉപയോഗം, ഉയർന്ന മൂല്യമുള്ള സാധനങ്ങൾ വാങ്ങാനുള്ള ഇ.എം.ഐ സൗകര്യങ്ങൾ എന്നിവയാണ് നേട്ടമായത്. നിലവിൽ 11.86 കോടിയിലധികം ക്രെഡിറ്റ് കാർഡുകൾ പ്രചാരത്തിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 23.62 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടന്നു. വരുമാനത്തിലുണ്ടായ വർദ്ധനയും ആധുനിക ജീവിതശൈലിയോടുള്ള താൽപ്പര്യവുമാണ് ക്രെഡിറ്റ് കാർഡിന് പ്രിയം കൂട്ടുന്നത്. എസ്‌.ബി.ഐ കാർഡ് വഴിയുള്ള റീട്ടെയിൽ ചെലവിടൽ മുൻവർഷത്തേക്കാൾ 15 ശതമാനം വളർന്ന് 3.54 ലക്ഷം കോടി രൂപയിലെത്തി.

ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകൾ, പലചരക്ക് സാധനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ, ഇന്ധനം, വസ്ത്രങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്കായി ആളുകൾ കാർഡുകൾ വ്യാപകമായി ഉപയോഗിക്കുന്നു. സ്‌മാർട്ട്ഫോണുകൾ, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി ഇ.എം.ഐ സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും കൂടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360