SignIn
Kerala Kaumudi Online
Sunday, 12 July 2026 5.08 AM IST

റബർ വില താഴുന്നു, കുരുമുളകിനും ക്ഷീണ കാലം

plantations

കോട്ടയം: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് റബർ വില കഴിഞ്ഞ വാരം നിലംപൊത്തി. ആർ.എസ്.എസ് 4ന്റെ രാജ്യാന്തര കിലോക്ക് 280 രൂപ വരെ നേരത്തെ ഉയർന്നിരുന്നു. ഇതോടൊപ്പം ആഭ്യന്തര വില 265 രൂപയിലെത്തിയിരുന്നു. എന്നാൽ പൊടുന്നനെ അന്താരാഷ്ട്ര വില 276 രൂപ വരെ താഴ്ന്നതോടെ ആഭ്യന്തര വിലയും 254 രൂപയിലേക്ക് ഇടിഞ്ഞു.

വിപണിയിൽ അധിക ചരക്ക് എത്തിയതോടെ വ്യാപാരികൾ വിപണിയിൽ നിന്നുവിട്ടു നിന്നതാണ് തിരിച്ചടിയായത്. വേനൽ മഴയെത്തിയതോടെ റെയിൻ ഗാർഡ് ടാപ്പിംഗ് പുനരാരംഭിച്ചതും വിലയിടിച്ചു. ഒട്ടുപാൽ വില 160ൽ നിന്ന് 145 രൂപയായി. ലാറ്റക്സ് 225ൽ നിന്ന് 210 ആയി. ക്രംബ് വില 211ൽ നിന്ന് 205 ആയി .

###########

കരുമുളക് ലഭ്യത കൂടുന്നു

കർണാടക കുരുമുളകിന് ഹൈറേഞ്ച് കുരുമുളകിനേക്കാൾ കിലോക്ക് 15-20 രൂപയുടെ കുറവുള്ളതിനാൽ ഉത്തരേന്ത്യൻ വ്യാപാരികൾ അവിടെ നിന്നാണ് വാങ്ങുന്നത്. കാലവർഷം തുടങ്ങുന്നതോടെ മസാല കമ്പനികൾ വിപണിയിൽ നിന്ന് പിന്മാറിയേക്കും. ശ്രീലങ്കയിൽ വിളവെടുപ്പ് കാലമാണ്. അവിടെനിന്ന് കൂടുതൽ മുളക് എത്തുന്നതോടെ വില വീണ്ടും ഇടിഞ്ഞേക്കും.

##

കയറ്റമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ -7700 ഡോളർ

ശ്രീലങ്ക- 7100 ഡോളർ

വിയറ്റ്നാം -6200 ഡോളർ

ഇന്തോനേഷ്യ- 6900 ഡോളർ

ബ്രസീൽ -6000 ഡോളർ .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360