
കൊച്ചി: സ്വർണത്തിലും റിയൽ എസ്റ്റേറ്റിലും നിക്ഷേപം നടത്തിയിരുന്ന മലയാളിയുടെ സമ്പാദ്യശീലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നു. ഇക്വിറ്റി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ ഓഹരികളിൽ നിക്ഷേപിക്കുന്ന കേരളീയരുടെ എണ്ണം കുതിക്കുന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) പുറത്തുവിട്ട കണക്കുകളിൽ രാജ്യത്താകെ 13 കോടി ആളുകളാണ് ഓഹരിയിൽ നിക്ഷേപിച്ചുട്ടുള്ളത് കേരളീയരുടെ ഉയർന്ന സാക്ഷരതയും ആഗോള ഇടപെടലുകളുമാണ് നിക്ഷേപക മേഖലയിലെ സാന്നിദ്ധ്യം ഉയർത്തിയത്. സംസ്ഥാനത്ത് നഗര- ഗ്രാമ വ്യത്യാസമില്ലാതെ ആളുകൾ ഓഹരി നിക്ഷേപം നടത്തുന്നതായും മൂലധന വിപണിയിൽ സ്ത്രീ നിക്ഷേപകരുടെ അനുപാതം ക്രമാതീതമായി വർദ്ധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 99.85 ശതമാനം പിൻകോഡുകളിലും നിക്ഷേപകരുണ്ടെന്നാണ് എൻ.എസ്.ഇ വ്യക്തമാക്കി. മൂലധന വിപണിയുടെ സഹായത്തോടെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കുന്ന കേരളത്തിന്റെ മുന്നേറ്റം രാജ്യത്തിനു മാതൃകയാണെന്നും റിപ്പോർട്ടിൽ പറയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |