SignIn
Kerala Kaumudi Online
Monday, 08 June 2026 2.07 AM IST

വാഹന വിപണിയുടെ തലവര മാറുന്നു

maru

പുതിയ കമ്പനികൾ കളം പിടിക്കുന്നു

കൊച്ചി: ഇന്ത്യൻ വാഹന വിപണിയിൽ വിപുല മാറ്റങ്ങൾ സൃഷ്‌ടിച്ച് വൈദ്യുതി വാഹനങ്ങൾ പുതിയ തരംഗം സൃഷ്‌ടിക്കുന്നു. പരമ്പരാഗത വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നവിയുടെ ആധിപത്യം നിലനിൽക്കുമ്പോഴും പുതിയ കമ്പനികളും സ്റ്റാർട്ടപ്പുകളും വിപണിയിൽ പതിയെ പിടിമുറുക്കുകതാണ്.

വിയറ്റ്നാം ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്‌റ്റാണ് അതിവേഗത്തിൽ ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നത്. ഇതോടൊപ്പം ഇ-റിക്ഷ, ഇലക്ട്രിക് ത്രീവീലർ, ചെറുകിട കൊമേഴ്സ്യൽ വാഹന മേഖലകളിൽ നിരവധി സ്റ്റാർട്ടപ്പുകളും വിപണി വിഹിതം ഗണ്യമായി ഉയർത്തുന്നു.

വൈദ്യുത വാഹനങ്ങൾക്ക് പ്രിയമേറുന്നു

ഇന്ധനവില വർധനയും മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളും സർക്കാരിന്റെ പ്രോത്സാഹന പദ്ധതികളും ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചു. ഇതോടെ പുതിയ കമ്പനികൾക്ക് വലിയ അവസരമാണ് ലഭിച്ചത്.

മികച്ച താരങ്ങൾ

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ

ഇലക്ട്രിക് ത്രീവീലറുകൾ

ഇ-റിക്ഷകൾ

ലാസ്റ്റ്-മൈൽ ഡെലിവറി വാഹനങ്ങൾ

പരമ്പരാഗത കമ്പനികൾക്ക് വെല്ലുവിളി

വില, സാങ്കേതികവിദ്യ, ബാറ്ററി കാര്യക്ഷമത, ഡിജിറ്റൽ വിൽപ്പന മോഡൽ എന്നിവയിൽ പുതിയ കമ്പനികൾ പുതുമകൾ അവതരിപ്പിക്കുന്നതിനാൽ പഴയ വാഹന നിർമാതാക്കളും മത്സരശേഷി ഉയർത്താൻ നിർബന്ധിതരാകുന്നു

വിപണിയുടെ പുതിയ രൂപം

നേരത്തെ വലിയ കമ്പനികൾ നിയന്ത്രിച്ചിരുന്ന ഇന്ത്യൻ വാഹന വിപണി ഇപ്പോൾ നിരവധി ആഭ്യന്തര-വിദേശ കമ്പനികളുടെ മത്സരവേദിയാണ്. ഇലക്ട്രിക് വാഹന വിപണി വളരുന്നതിനനുസരിച്ച് ഈ മത്സരം കൂടുതൽ ശക്തമാകുമെന്ന് വ്യവസായ വിദഗ്ധർ പറയുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360