SignIn
Kerala Kaumudi Online
Monday, 08 June 2026 2.07 AM IST

ഹിമാലയൻ ബേസ് ക്യാമ്പുമായി റോയൽ എൻഫീൽഡ്

base-camp

ഹിമാലയൻ ബേസ് ക്യാമ്പുമായി റോയൽ എൻഫീൽഡ്

കൊച്ചി: സാഹസിക യാത്രാപ്രേമികൾക്കായി റോയൽ എൻഫീൽഡ് ‘ഹിമാലയൻ ബേസ് ക്യാമ്പ് – ലഡാക്ക് എഡിഷൻ’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4 മുതൽ 6 വരെ ലേയിൽ നടക്കുന്ന ത്രിദിന പരിപാടിയിൽ മോട്ടോർസൈക്കിൾ യാത്രികർ, പർവതാരോഹകർ, ഓവർലാൻഡർമാർ, സാഹസിക കായികപ്രേമികൾ എന്നിവർ പങ്കെടുക്കും. 11,480 അടി ഉയരത്തിൽ നടക്കുന്ന ക്യാമ്പിൽ പ്രത്യേക പര്യവേഷണങ്ങൾ, നൈപുണ്യ വികസന ശിൽപശാലകൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകൾ, വിവിധ സാഹസിക വെല്ലുവിളികൾ എന്നിവ ഉൾപ്പെടും. സാഹസിക യാത്രയും കായിക വിനോദങ്ങളും ജീവിതശൈലിയും കേന്ദ്രീകരിച്ചുള്ള ഈ സംഗമം രാജ്യത്തെ സാഹസിക സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാനുള്ള വേദിയായിരിക്കുമെന്ന് റോയൽ എൻഫീൽഡ് അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360