SignIn
Kerala Kaumudi Online
Friday, 12 June 2026 2.20 AM IST

പ്രവാസികൾക്ക് ഉയർന്ന നിക്ഷേപ പലിശയുമായി ബാങ്ക് ഒഫ് ബറോഡ

bob-one

കൊച്ചി: വിദേശനാണയം വിപുലമായി ആകർഷിക്കാനായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളുടെ തുടർച്ചയായി പ്രവാസി ഇന്ത്യക്കാർക്ക് ഉയർന്ന പലിശ ലഭ്യമാക്കുന്ന പുതിയ എഫ്.സി.എൻ.ആർ (ബി) നിക്ഷേപ പദ്ധതി ബാങ്ക് ഒഫ് ബറോഡ അവതരിപ്പിച്ചു. യു.എസ് ഡോളർ, ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗ്, യൂറോ, ഓസ്‌ട്രേലിയൻ ഡോളർ, കനേഡിയൻ ഡോളർ തുടങ്ങിയ പ്രധാന വിദേശ കറൻസികളിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് പുതിയ എഫ്.സി.എൻ.ആർ (ബി) പദ്ധതിയിലൂടെ ഉയർന്ന പലിശ നൽകുന്നത്. ഇതോടെ യു.എസ് ഡോളർ നിക്ഷേപങ്ങൾക്ക് 6 ശതമാനം വരെയും പൗണ്ട്, ഓസ്‌ട്രേലിയൻ ഡോളർ നിക്ഷേപങ്ങൾക്ക് 4.75% വരെയും കനേഡിയൻ ഡോളറിന് 5.15% വരെയും യൂറോ നിക്ഷേപങ്ങൾക്ക് 3.75% വരെയും പലിശ നേടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360