SignIn
Kerala Kaumudi Online
Friday, 03 July 2026 12.49 AM IST

പെട്രോൾ, ഡീസൽ വില ഉടൻ കുറയില്ല

hardeep-puri

കമ്പനികൾ നഷ്‌ടത്തിലെന്ന് പെട്രോളിയം മന്ത്രി

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞെങ്കിലും ആഭ്യന്തര ഉപഭോക്താക്കൾക്ക് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയിൽ ആശ്വാസം വൈകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഉത്പാദന ചെലവിലും താഴെ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവ വിൽക്കുന്നതിലൂടെ പൊതുമേഖല എണ്ണക്കമ്പനികൾ നിലവിൽ 74,781 കോടി രൂപയുടെ നഷ്‌ടമാണ് നേരിടുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നുവെങ്കിലും ഉയർന്ന വിലയിൽ രണ്ട് മാസം മുൻപ് വാങ്ങിയ എണ്ണയാണ് ഇപ്പോഴും കമ്പനികൾ ഉപയോഗിക്കുന്നത്. വിലയിടിവിന്റെ നേട്ടം വരും ദിവസങ്ങളിൽ വിപണിയിൽ ദൃശ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് മാസം മുൻപ് തന്നെ കമ്പനികൾ ക്രൂഡിന്റെ വാങ്ങൽ കരാർ തയ്യാറാക്കുന്നതിനാൽ നിലവിലെ വിപണി കണക്കിലെടുത്ത് വിലയിൽ മാറ്റം വരുത്താനാകില്ലെന്നും ഹർദീപ് സിംഗ് പറഞ്ഞു. പെട്രോൾ, ഡീസൽ എന്നിവയുടെ എക്‌സൈസ് നികുതി ഒഴിവാക്കിയതിൽ കേന്ദ്ര സർക്കാരിനുണ്ടായ വരുമാന നഷ്‌ടം നികത്തുന്നതിനാകും ആദ്യ ഘട്ടത്തിൽ മുൻഗണന നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360