SignIn
Kerala Kaumudi Online
Monday, 17 August 2026 1.30 AM IST

റീട്ടെയിൽ വിപണിയിൽ എ.ഐ ഷോപ്പിംഗ് വരുന്നു

ai-three

റീട്ടെയിൽ വിപണിയിൽ എ.ഐ ഷോപ്പിംഗ് വരുന്നു

പുതിയ പരീക്ഷണങ്ങളുമായി വൻകിട കമ്പനികൾ

കൊച്ചി: ഉത്പന്നങ്ങൾ സേർച്ച് ചെയ്ത് കണ്ടെത്തുന്ന പരമ്പരാഗത രീതിക്ക് പകരം എ.ഐ നിർദേശങ്ങളിലൂടെ ബ്രാൻഡുകൾ കണ്ടെത്തുകയും താരതമ്യം ചെയ്യുകയും വാങ്ങുകയും ചെയ്യുന്ന രീതിയിലേക്ക് റീട്ടെയിൽ വിപണി അതിവേഗം മാറുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) ഷോപ്പിംഗ് അസിസ്‌റ്റന്റുകൾ, വ്യക്തിഗത ശുപാർശകൾ, സോഷ്യൽ മീഡിയ ഡാറ്റ വിശകലനം, സംഭാഷണങ്ങളിലൂടെ വിൽപ്പന എന്നീ പുതിയ രീതികളുമായി ആഗോള റീട്ടെയിൽ ഭീമന്മാരായ ആമസോൺ, വാൾമാൾട്ട്, ടാർഗറ്റ് തുടങ്ങിയവ രംഗത്തെത്തി.

ആമസോണിന്റെ റൂഫസ് ഉൾപ്പെടെയുള്ള എ.ഐ സംവിധാനങ്ങൾ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ കണ്ടെത്താനും താരതമ്യം ചെയ്യാനും വാങ്ങൽ തീരുമാനമെടുക്കാനും സഹായിക്കും. ഈ വർഷത്തെ ഗ്രേറ്റ് ഫ്രീഡം സെയിലിലും റൂഫസ്, ലെൻസ് എ.ഐ, റിവ്യു ഹൈലൈറ്റ്‌സ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു. ഗൂഗിളിന്റെ ജെമിനിയുമായി ചേർന്ന് എ.ഐ പ്ളാറ്റ്ഫോമിലൂടെ ഉത്പന്നങ്ങൾ കണ്ടെത്താനും വാങ്ങാനും സഹായിക്കുന്ന സംവിധാനം വാൾമാർട്ട് ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ടാർഗറ്റിലേക്കുള്ള എ. ഐ അധിഷ്‌ഠിത ട്രാഫിക് 2,000 ശതമാനമാണ് ഉയർന്നത്.

ഇന്ത്യയിലും റീട്ടെയിൽ മേഖലയിലെ കമ്പനികൾ എ.ഐ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. റിലയൻസ് റീട്ടെയിലിന്റെ പിന്തുണയുള്ള ഫൈൻഡ് (fynd) ഓഫ്‌ലൈൻ ഷോപ്പുകളെ ഓൺലൈൻ കൺസ്യൂമർ ചാനലുകൾ, മാർക്കറ്റ് പ്ളേസുകൾ, ഇകൊമേഴ്‌സ് പ്ളാറ്റ്ഫോമുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ്.

ഇന്ത്യയിലും വിപണി മാറുന്നു

മെറ്റയും റീട്ടെയിൽ അസോസിയേഷൻ ഒഫ് ഇന്ത്യയും ചേർന്ന് നടത്തിയ കണക്കുകളനുസരിച്ച് രാജ്യത്തെ 77 ശതമാനം ഉത്പന്ന കണ്ടെത്തലുകളും സോഷ്യൽ മീഡിയയിലൂടെയാണ് നടക്കുന്നത്. വാട്ട്സ് ആപ്പ്, റീൽസ്, ക്രിയേറ്റേർസ്, എ.ഐ എന്നിവ ചേർന്നാണ് പുതിയ ഡിജിറ്റൽ ഷോപ്പിംഗ് വിപണി രൂപപ്പെടുത്തുന്നത്.

വാങ്ങൽ രീതി മാറുന്നു

പരസ്യങ്ങൾ കണ്ട് ഉത്പന്നം കണ്ടെത്തി വാങ്ങൽ രീതിയാണ് മുൻപുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ എ.ഐ ഉപയോഗിച്ച് ആവശ്യം തിരിച്ചറിഞ്ഞ് ഉത്പന്ന ശുപാർശ അനുസരിച്ച് വ്യക്തിഗത ഓഫർ ഉപയോഗപ്പെടുത്തി വാങ്ങുന്ന തരത്തിലേക്ക് മാറുകയാണ്. ഇതോടെ ഗൂഗിൾ സേർച്ചിൽ ഒന്നാമതെത്തുന്നത് ആരെന്നതിൽ നിന്ന് എ.ഐ ശുപാർശ ചെയ്യുന്ന ബ്രാൻഡ് ഏതാണ് എന്നതിലേക്കും മാറുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360