
ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും മുന്നേറുന്നു
കൊച്ചി: ആഭ്യന്തര വിപണിയിലെ ഉണർവും കയറ്റുമതിയിലെ വർദ്ധനയും ഇലക്ട്രിക് വാഹനങ്ങളുടെ മികച്ച ഡിമാൻഡും ഇന്ത്യയുടെ വാഹന വ്യവസായ മേഖലയിൽ വൻകുതിപ്പുണ്ടാക്കുന്നു.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പാസഞ്ചർ വാഹന വിൽപ്പന 46.43 ലക്ഷം യൂണിറ്റിലെത്തി റെക്കാഡിട്ടു. മുൻവർഷത്തേക്കാൾ 7.9 ശതമാനമാണ് വളർച്ച. അതേസമയം ഇരുചക്ര വാഹന വിൽപ്പന 2.17 കോടി യൂണിറ്റുകളായി.
നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും കുതിപ്പ് തുടർന്നു. ഏപ്രിൽ-ജൂൺ കാലയളവിൽ പാസഞ്ചർ വാഹന വിൽപ്പന 25.9 ശതമാനം വളർച്ചയോടെ 12.74 ലക്ഷം യൂണിറ്റുകളായി. ഇതിൽ യൂട്ടിലിറ്റി വാഹനങ്ങളുടെ വിഹിതം ഏകദേശം 68 ശതമാനമായി ഉയർന്നു. ഇരുചക്ര വാഹന വിൽപ്പന 56.29 ലക്ഷവും വാണിജ്യ വാഹന വിൽപ്പന 2.65 ലക്ഷവുമാണ്.
കയറ്റുമതിയും കുതിക്കുന്നു
ആഭ്യന്തര വിപണിക്കൊപ്പം ഇന്ത്യയുടെ വാഹന കയറ്റുമതിയും ശക്തമാകുകയാണ്. 2025-26ൽ പാസഞ്ചർ വാഹന കയറ്റുമതി 9.05 ലക്ഷം യൂണിറ്റായി.
ഏപ്രിൽ-ജൂൺ കാലയളവ്
| വിഭാഗം | കയറ്റുമതി | വളർച്ച |
|---|---|---|
| പാസഞ്ചർ വാഹനങ്ങൾ | 2.22 ലക്ഷം | 8.8% |
| ഇരുചക്ര വാഹനങ്ങൾ | 15.5 ലക്ഷം | 36.6% |
| ത്രിചക്ര വാഹനങ്ങൾ | 1.51 ലക്ഷം | 57.7% |
| വാണിജ്യ വാഹനങ്ങൾ | 28,000 | 43.3% |
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |