SignIn
Kerala Kaumudi Online
Saturday, 04 July 2026 2.36 AM IST

നി​കു​തി​ ​വ​ല​ ​വി​ക​സി​പ്പി​ച്ച് ​വ​രു​മാ​നം ഉ​യ​ർ​ത്തു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി

credai

ക്രെ​ഡാ​യ് ​സ്‌​റ്റേ​റ്റ്‌​കോ​ൺ​-2026​ന് ​തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തി​യ​ ​നി​കു​തി​ക​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ​പ​ക​രം​ ​നി​കു​തി​ ​വ​ല​ ​വി​പു​ലീ​ക​രി​ച്ച് ​ഖ​ജ​നാ​വ് ​നി​റ​യ്ക്കാ​നാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​'​ക്രെ​ഡാ​യ് ​കേ​ര​ള​'​ ​സം​ഘ​ടി​പ്പി​ച്ച​ ​'​സ്‌​റ്റേ​റ്റ്‌​കോ​ൺ​-2026​'​ ​ദ്വി​ദി​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി.​ ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​നി​കു​തി​ ​കു​റ​യ്ക്കു​മ്പോ​ൾ​ ​വി​ൽ​പ്പ​ന​ ​കൂ​ടാ​നും​ ​സ​ർ​ക്കാ​രി​ന് ​അ​ധി​ക​ ​വ​രു​മാ​നം​ ​ല​ഭി​ക്കാ​നും​ ​ഇ​ട​യാ​ക്കും.​ ​ആ​ധു​നി​ക​ ​ടാ​ക്‌​സേ​ഷ​നി​ലെ​ ​ഈ​ ​രീ​തി​യാ​ണ് ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.​ ​റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ്,​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​ന​ൽ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​തീ​ര​ദേ​ശ​പ​രി​പാ​ല​ന​ ​നി​യ​മ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യി​ലെ​ ​ത​ട​സ്സ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കും.​ ​തീ​ര​ദേ​ശ​ ​പ​രി​പാ​ല​ന​ ​അ​തോ​റി​ട്ടി​ ​ഉ​ട​ൻ​ ​പു​ന​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
ക്രെ​ഡാ​യ് ​കേ​ര​ള​ ​ചെ​യ​ർ​മാ​ൻ​ ​റോ​യ് ​പീ​റ്റ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മ​ന്ത്രി​ ​ഷി​ബു​ ​ബേ​ബി​ജോ​ൺ,​ ​മേ​യ​ർ​ ​വി.​വി.​ ​രാ​ജേ​ഷ്,​ ​ക്രെ​ഡാ​യ് ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​ജി.​റാം​റെ​ഢി,​ ​എം.​എ.​ ​മെ​ഹ​ബൂ​ബ്,​ ​വി.​എ​സ്.​ജ​യ​ച​ന്ദ്ര​ൻ,​ ​കെ.​അ​രു​ൺ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CREDAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360