
കോഴിക്കോട്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ ന്യൂസിലൻഡിലെ ഓക്ലൻഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കിയ 'കിയ ഓറ മോദി ' പരിപാടിയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പങ്കെടുത്തു.
പ്രവാസി ഇന്ത്യൻ ബിസിനസ് മേഖലയെ പ്രതിനിധീകരിച്ചാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചടങ്ങിന്റെ ഭാഗമായത്. ഫാർ ഈസ്റ്റ് ആൻഡ് ഓഷ്യാനിയ റീജിയണൽ ഹെഡ് അജിത് മുരളി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യ - ന്യൂസിലൻഡ് ബന്ധം ശക്തമാകുന്നത് സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമാകുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |