SignIn
Kerala Kaumudi Online
Monday, 20 July 2026 4.45 PM IST

എ.​ഐ​ ​വി​പ്ള​വം​ ബാ​ങ്ക് ജോ​ലി​ക​ളിലേക്കും

bank

ബാങ്കിംഗ് അടിമുടി മാറും

ബി. സുനേഷ്
കൊച്ചി​:​ ​എ​നി​ക്ക് ​ബാ​ങ്കി​ൽ​ ​ജോ​ലി​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ​ ​ഒ​രു​ ​ദി​വ​സം​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​നോ​ട്ടു​ക​ൾ​ ​എ​ണ്ണു​മാ​യി​രു​ന്നു.​ ​നീ​ ​ഓ​ഫീ​സി​ൽ​ ​ചെ​യ്യു​ന്ന​തെ​ന്താ​ണ്?
ബാ​ങ്ക് ​കാ​ഷ്യ​റാ​യി​ ​വി​ര​മി​ച്ച​ ​പ്ര​ദീ​പ് ​കു​മാ​ർ​ ​മ​ക​ൻ​ ​വൈ​ഭ​വി​നോ​ട് ​ചോ​ദി​ച്ചു.​ ​ഞാ​ൻ​ ​ബാ​ങ്കി​ന്റെ​ ​എ.​ഐ​ ​അ​സി​സ്‌​റ്റ​ന്റു​മാ​ർ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ക​യാ​ണ് ​അ​ച്ഛാ.​ ​വാ​യ്പ​യും​ ​നി​ക്ഷേ​പ​വും​ ​സം​ബ​ന്ധി​ച്ച​ ​തീ​രു​മാ​നം​ ​എ.​ഐ​യാ​ണ് ​എ​ടു​ക്കു​ന്ന​ത്...
ഇ​പ്പോ​ൾ​ ​ബാ​ങ്കു​ക​ളി​ൽ​ ​കാ​ഷ്യ​ർ​ ​പോ​സ്‌​റ്റു​ക​ളി​ല്ല,​ ​നോ​ട്ട് ​എ​ണ്ണേ​ണ്ട​ ​ആ​വ​ശ്യ​വു​മി​ല്ല.​ ​എ​ല്ലാം​ ​മെ​ഷീ​ൻ​ ​ചെ​യ്തോ​ളും.​ 2036​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​ന​ട​ക്കാ​നി​ട​യു​ള്ള​ ​സം​ഭാ​ഷ​ണ​മാ​ണ്.​ ​വെ​റും​ ​സ​ങ്ക​ൽ​പ്പം​ ​മാ​ത്ര​മ​ല്ല,​ ​ഈ​ ​സീ​ൻ, ബാ​ങ്ക് ​ജോ​ലി​ക​ളി​ൽ​ ​വി​പ്ള​വ​ക​ര​മാ​യ​ ​മാ​റ്റ​ങ്ങ​ള​ണു​ണ്ടാ​കു​ന്ന​ത്.​ ​ബാ​ങ്കു​ക​ളി​ൽ​ ​ക്യാ​ഷ് ​കൗ​ണ്ട​റു​ക​ൾ​ ​ഉ​ണ്ടാ​കി​ല്ല,​ ​ടോ​ക്ക​ൺ​ ​മെ​ഷീ​നും​ ​അ​പ്ര​ത്യ​ക്ഷ​മാ​കും.​ ​പ​ക​രം​ ​ശാ​ഖ​ക​ളി​ലെ​ ​വ​ലി​യ​ ​സ്ക്രീ​നി​ൽ​ ​എ.​ഐ​ ​അ​സി​സ്‌​റ്റ​ന്റ് ​ഉ​പ​ഭോ​ക്താ​വി​നെ​ ​പു​ഞ്ചി​രി​യോ​ടെ​ ​സ്വീ​ക​രി​ക്കും.​ ​വി​ര​ല​ട​യാ​ള​മോ​ ​റെ​റ്റി​ന​യോ​ ​സ്‌​കാ​ൻ​ ​ചെ​യ്ത് ​വേ​ണ്ട​ ​സേ​വ​ന​ങ്ങ​ൾ​ ​ന​ൽ​കും.​ ​വാ​യ്പ​ ​വേ​ണ​മെ​ങ്കി​ൽ​ ​മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ച്ച് ​അ​ക്കൗ​ണ്ടി​ൽ​ ​പ​ണം​ ​എ​ത്തി​ക്കും.​ ​എ​ല്ലാം​ ​എ.​ഐ​ ​ചെ​യ്യു​ന്ന​ ​യു​ഗ​മാ​ണ് ​ബാ​ങ്കു​ക​ളി​ൽ​ ​വ​രു​ന്ന​ത്.​ ​ഇ​തി​നാ​യി​ ​എ.​ഐ​യെ​ ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​വി​ദ​ഗ്ദ്ധ​രെ​യാ​ണ് ​വ​രും​ ​കാ​ല​ങ്ങ​ളി​ൽ​ ​ബാ​ങ്കു​ക​ൾ​ക്ക് ​ആ​വ​ശ്യം.

ജീവനക്കാർക്ക് പുതിയ റോൾ

ജീവനക്കാർ ഡാറ്റ അനലിസ്‌റ്റുകളും റിലേഷൻഷിപ്പ് മാനേജർമാരും എ.ഐ ട്രയിനർമാരായും മാറും. ബാങ്ക് ശാഖകളിൽ ചുരുക്കം ജീവനക്കാർ മാത്രമാകും ഉണ്ടാകുക. നിലവിൽ ലോകത്തിലെ പ്രമുഖ ബാങ്കുകൾ സ്വന്തമായി എ.ഐ സേവനങ്ങൾ വികസിപ്പിക്കുകയാണ്. വായ്‌പ, നിക്ഷേപം, ഇൻഷ്വറൻസ്, മറ്റ് സേവനങ്ങൾ എന്നിവയെ കുറിച്ച് ഉപഭോക്താക്കളുമായി സ്ഥിരമായി ആശയ വിനിമയം നടത്തുന്ന എ.ഐ അസിസ്റ്റന്റുമാർ താമസിയാതെ വിപണിയിലെത്തും. ജെ.പി മോർഗൺ ചേസിന്റെ എൽ.എൽ.എം സ്യൂട്ട്, മോർഗൺ സ്‌റ്റാൻലിയുടെ വെൽത്ത് മാനേജ്‌മെന്റ് എ.ഐ, ഡി.ബി.എസ് എ.ഐ പ്ളാറ്റ്ഫോം എന്നിവ ഈ ഗണത്തിലുള്ളതാണ്.

ബാങ്ക് ശാഖയുടെ സ്വഭാവം മാറും

ബാങ്ക് ശാഖകളിൽ നിലവിൽ ക്യാഷ് കൗണ്ടറുകൾ, ചെക്ക് നിക്ഷേപം, പാസ്ബുക്ക് പുതുക്കൽ, ഫ്രണ്ട് ഓഫീസ് സ്‌റ്റാഫ് എന്നിവയെല്ലാമുണ്ട്. ഇതിനുപകരം ഭാവിയിൽ വീഡിയോ കൺസൾട്ടേഷൻ, എ.ഐ അധിഷ്‌ഠിത ബാങ്കിംഗ് സേവനങ്ങൾ, സൈബർ സുരക്ഷാ നടപടികൾ, വെൽത്ത് മാനേജ്‌മെന്റ് തുടങ്ങിയവ വരും. ശമ്പളം വന്നോയെന്നും കുട്ടിയുടെ വിദ്യാഭ്യാസ വായ്പാ നടപടികളെ കുറിച്ചും മൊബൈൽ ഫോണിലെ എ.ഐ അസിസ്‌റ്റന്റ് പറഞ്ഞുതരും. ഉപഭോക്താവിന്റെ പ്രതിമാസ ചെലവ് കൂടുന്നതും ഇ.എം.ഐ അടയ്ക്കാൻ പണം ബാലൻസുണ്ടോയെന്നും പുതിയ കാർ വാങ്ങുന്നതിനുള്ള സാദ്ധ്യതകളെല്ലാം ബാങ്കിന്റെ സിസ്‌റ്റം പരിശോധിച്ച് മുൻകൂറായി അറിയിക്കും.

ഇപ്പോൾ തന്നെ കാഷ്യർ, ക്ളെർക്ക് തുടങ്ങിയ പദവികൾക്ക് പകരം ഡാറ്റ അനലിസ്‌റ്റ്, ഡിജിറ്റൽ റിലേഷൻഷിപ്പ് മാനേജർ, ഫ്രോഡ് അനലിസ്‌റ്റ് തുടങ്ങിയവരെയാണ് ബാങ്കുകൾ നിയമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360