ന്യൂഡൽഹി: ബിസിനസ് സ്ഥാപനങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള തീരുമാനം നീട്ടിയതായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ദീപാവലിക്ക് ശേഷം നിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ നിരക്ക് ഏർപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എൻപിസിഐ ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. ഒക്ടോബർ 15 മുതൽ പുതിയ നിരക്ക് നിലവിൽ വരാനിരിക്കെയാണ് തീരുമാനം. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയം രാജ്യത്ത് ഉത്സവകാലമാണ്. ഈ കാലയളവിൽ രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ സാധാരണയായി ഉയരാറുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
എംഡിആർ നടപ്പാക്കുന്നത് അടുത്ത വർഷത്തേക്ക് നീട്ടിയേക്കുമെന്ന് മുൻപും റിപ്പോർട്ടുണ്ടായിരുന്നു. വ്യാപാരി സംഘടനകൾ, ഫിൻടെക് കമ്പനികൾ, പേയ്മെന്റ് സ്ഥാപനങ്ങൾ എന്നിവയുടെ ആവശ്യത്തെ തുടർന്നാണ് ഇന്ത്യ തീരുമാനമെന്നാണ് റിപ്പോർട്ട്. വിവിധ തരത്തിലുള്ള യുപിഐ ഇടപാടുകൾക്ക് ബാധകമാകുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് സംവിധാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പവും തുടരുന്നുണ്ട്. അതിനാലാണ് പുതിയ നിരക്ക് നടപ്പാക്കാൻ സ്ഥാപനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെടുന്നത്. കൂടാതെ, സാധാരണ ജനങ്ങളെ ഈ സംവിധാനം നേരിട്ട് ബാധിക്കില്ലെങ്കിലും വ്യാപാരികൾ യുപിഐ വഴി പണം സ്വീകരിക്കാൻ മടിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
The National Payments Corporation of India (NPCI) has postponed the proposed merchant discount rate (MDR) on UPI payments exceeding ₹2,000 at business establishments. The new charges, initially scheduled to take effect from October 15, were expected to range from 0.25% to 0.4%. The implementation has been deferred until after Diwali, according to an NPCI press release.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |