
ബംഗളൂരു: ഗാർഡൻ സിറ്റി സർവകലാശാലയുടെ എട്ടാമത് വാർഷിക ബിരുദദാനച്ചടങ്ങിൽ 1,275 ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ സമ്മാനിച്ചു. ഹോസ്‌കോട്ടെയിലെ പ്രധാന കാമ്പസിൽ നടന്ന ചടങ്ങിൽ ഒമ്പത് അക്കാദമിക് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. നാല് ഗവേഷകർക്കു പി.എച്ച്.ഡി. ബിരുദം കൈമാറി. അക്കാദമിക മികവ് പുലർത്തിയ 33 റാങ്ക് ജേതാക്കളെ ആദരിച്ചു. പത്മശ്രീ ജേതാവും മുൻ എൻ.എ.എൽ. ശാസ്ത്രജ്ഞയുമായ ഡോ. ശുഭ വി. അയ്യങ്കാർ, ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഡി. ഷിബുലാൽ, മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. കെ. എസ്. രംഗപ്പ, ഏറോനീറോ സൊല്യൂഷൻസ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. ദുർഗ ദാസ്, സർവകലാശാല ചാൻസലർ ഡോ. ജോസഫ് വി.ജി.,വൈസ് ചാൻസലർ ഡോ. എം. രാമചന്ദ്ര ഗൗഡ തുടങ്ങിയവർ പ്രസംഗിച്ചു. രജിസ്ട്രാർ ഡോ. എം. എസ്. ഷീജ , പരീക്ഷാ കൺട്രോളർ ഡോ. സിബി ഷാജി എന്നിവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |