SignIn
Kerala Kaumudi Online
Saturday, 15 August 2026 1.37 AM IST

ഓണത്തിന് വമ്പൻ ഓഫറുമായി ബി.എസ്.എൻ.എൽ

bsnl

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് പുതിയ ഓഫറുകളും പ്ളാനുകളും പ്രഖ്യാപിച്ച് ബി.എസ്.എൻ.എൽ. ഒരു രൂപയ്ക്ക് സിംകാർഡ് വാങ്ങുന്നവർക്ക് 24ദിവസത്തേക്ക് അൺലിമിറ്റഡ് കോളും ദിവസം ഒരു ജി.ബി വീതം 24ജി.ബി ഇന്റർനെറ്റും 100 എസ്.എം.എസും ലഭിക്കും. സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ചാണ് പുതിയ ഓഫറുകളും സവിശേഷ പ്ലാനുകളും നടപ്പാക്കുന്നതെന്ന് കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ.സജികുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജനപ്രിയമായ 2,399 രൂപയുടെ പ്ലാൻ വൗച്ചർ റീച്ചാർജ് ചെയ്യുന്നവർക്ക് വാലിഡിറ്റി 365 ദിവസത്തിൽ നിന്ന് 412 ദിവസമായി വർദ്ധിക്കും. ഇതോടെ 47 ദിവസം അധിക വാലിഡിറ്റി ലഭിക്കും. ഈ ആനുകൂല്യം സെപ്തംബർ 12 വരെയാണ്. ഗ്രാമീണ മേഖലകളിൽ മാസം 259 രൂപ മുതലും നഗര മേഖലകളിൽ 449 രൂപ മുതലുമുള്ള വൈഫൈ പ്ലാനുകളും ആറു മാസ കാലാവധിയുള്ള 1,999 രൂപയുടെ ഫൈബർ എൻട്രി പ്ലാനും ഓണത്തിന് പുറത്തിറക്കി.

200 എം.ബി.പി.എസ്. വേഗതയും 27 പ്രമുഖ ഒ.ടി.ടി. ചാനലുകളും ഉൾപ്പെടുന്ന എഫ്.ടി.ടി.എച്ച്. 1199 രൂപയുടെ പ്ലാൻ ഓണക്കാലത്ത് ആദ്യ ആറു മാസം പ്രതിമാസം 1,111 രൂപയ്ക്ക് ലഭിക്കും. കേരളത്തിൽ നിലവിൽ ഒരു കോടി ഉപഭോക്താക്കൾ ബി.എസ്.എൻ.എല്ലിനുണ്ട്. അതിൽ 86 ലക്ഷം മൊബൈൽ ഫോൺ വരിക്കാരാണ്. ഡിസംബറോടെ കേരളത്തിൽ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് സജികുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BSNL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360